Athmavil varamaruliyalum aapadam kanivaruliyalum Malayalam Christian devotional song with lyrics
ആത്മാവില്‍ വരമരുളിയാലും
ആപാദം കനിവരുളിയാലും
യേശുവെന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം
ഭൂലോക പാപങ്ങളെല്ലാം അകറ്റുന്ന
കൈവല്യസൂര്യപ്രകാശം.....(ആത്മാവില്‍....)
ഈ വിശ്വമാകെ....നിന്നെ സ്തുതിപ്പൂ....(2)
ഹാലെലൂയ്യ.....ഹാലെലൂയ്യാ.....(ആത്മാവില്‍....)
ധ്യാന ജപനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി....(2)
ആ മാര്‍ഗ്ഗമാണെന്‍റെ ആലംബമിന്നും
അഖിലജനമഹിത മനസ്സറിയുന്നിതെന്നും...(2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....)
പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒളിവിലകള്‍ ആടി...(2)
ഈ ശാന്തിയാണെന്‍റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും...(2)
ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....)
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം.....(2)
"ലോകത്തിലെ സകല വേദനകളും ക്ഷമയോടെ സഹിച്ച രക്ഷകനായ മശിഹായുടെ ജന്മസുദിനത്തില്‍ സ്നേഹമുള്ളവരെ നമുക്ക് നമ്മുടെ അയല്‍ക്കാരെയും അവശരേയും അങ്ങനെ നമ്മെ തന്നയും സ്നേഹിക്കാം സ്നേഹമാണ് ദൈവം
പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ...(2)
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്
എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും
ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)
ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ...(2)
അവിടുന്നെന്‍റെ എല്ലാം അറിയുന്നല്ലോ
എന്‍ അപരാധം മറന്നു അനുഗ്രഹിക്കൂ
ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)
നീതിസൂര്യനായവനെ
സ്നേഹമായുണര്‍ന്നവനെ
ശാന്തിയായ് ജീവനായ്
മഹിയില്‍ പാവനദീപമായ്...(2)
നീ തെളിഞ്ഞ വീഥിയില്‍
നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ...(ആയിരം....)
Jeevitha sayahna theeratthirunnu njan veruthe purakottu nokki Christian devotional song with Malayalam lyrics
ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍
വെറുതേ പുറകോട്ടു നോക്കി-ഞാന്‍
വെറുതേ പുറകോട്ടു നോക്കി
ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍
മണ്ണില്‍ മായാതെ കാണ്മൂ...
ഇനിയും മായാതെ നില്‍പ്പൂ.....(ജീവിത....)
അജ്ഞാതമാം രണ്ടു പാദങ്ങള്‍ കൂടി
കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം...(2)
ജനനം മുതല്‍ എന്‍റെ യാത്രയില്‍ തുണയായ്
എന്നോടൊപ്പം നടന്നവനാര്...
മകനേ അന്നതു ഞാനായിരുന്നു
നിന്നെ സൃഷ്ടിച്ച നിന്‍റെ ദൈവം.....(2)......ജീവിത.....
എങ്കിലെന്‍ നാഥാ എന്‍റെയാ കാലടികള്‍
എന്‍ ക്ലേശകാലത്തു കാണുന്നില്ല...(2)
ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍
എന്തേ നീ എന്‍ കൂടെ നടന്നതില്ല...
മകനേ അന്നതും ഞാനായിരുന്നു
അന്നു നീ എന്‍ തോളിലായിരുന്നു...(2)....ജീവിത.....
Eesho neeyen jeevanil nirayenam nadha neeyen ullile swaramallo Christian devotional song with Malayalam lyrics
ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്‍ ഉള്ളിലെ സ്വരമല്ലോ...
ആത്മാവിലെ ചെറു പുല്‍ക്കൂട്ടില്‍
കാണുന്നു നിന്‍ തിരുരൂപം ഞാന്‍
കനിവോലും ആ രൂപം........(ഈശോ....)
തുളുമ്പുമെന്‍ കണ്ണീര്‍കായല്‍
തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിതഭാരം
ചുമന്നു ഞാന്‍ നിന്നു
പാദം തളരുമ്പോള്‍
തണലിന്‍ മരമായ് നീ
ഹൃദയം മുറിയുമ്പോള്‍
അമൃതിന്‍ ഉറവായ് നീ
എന്നാളും ആശ്രയം നീ മാത്രം
എന്‍ നാഥാ...തുടയ്ക്കുകെന്‍ കണ്ണീര്‍....(ഈശോ...)
കിനാവിലെ സാമ്രാജ്യങ്ങള്‍
തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായി
ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍
പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ
എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നേ അറിയുന്നു
എന്‍ നാഥാ...നമിപ്പൂ ഞാന്‍ എന്നും.....(ഈശോ...)
Yahoodhiyayile oru gramatthil oru dhanu masathin kulirum ravil Christian devotional and Christmas Carol song with Malayalam lyrics
യാഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവ നാദം കേട്ടു ആമോദരായ്....
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി....ഗ്ലോറിയ....
അന്നു തിങ്കള്‍ കല പാടി...ഗ്ലോറിയ........
Anupama sneha chaithanyame mannil prakshicha vindeepame njagalil nin dheepthi pakaraname yeshuve sneha swaroopa ..Christian devotional song from the movie Varnappakittu with Malayalam lyrics
ഈ ശാന്തതയിലൊരുനിമിഷം ഓര്‍ക്കുവീന്‍...
ഓര്‍ക്കുവീന്‍....
നിന്‍ സോദരനില്‍ ഈശനെ നീ കണ്ടുവോ...
കണ്ടുവോ....
മനുഷ്യരന്യരായ് അകലുവാന്‍
മനസ്സിലുയരുന്ന മതിലുകള്‍
ഇനി നീക്കി മന്നില്‍ ശാന്തിയേകാന്‍
ക്രിസ്മസ് വന്നിതാ....(വാനില്‍.....)
ഏകാന്തതയില്‍ ഈശ്വരനില്‍ ചേരുവീന്‍...
ചേരുവീന്‍....
നീ തേടിവന്ന ശാന്തതയും നേടുവീന്‍....
നേടുവീന്‍....
മതവികാരത്തിന്നുപരിയായ്
മനുജരെല്ലാരും ഉണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടും
ക്രിസ്മസ് വന്നിതാ....
ലല്ല....ല...ല...ല...ല....ല്ല....ല്ല.....ല.....(വാനില്‍.....)
പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം.....(2)
ഇരുളല വീഴും താഴ്വരയില്‍
വഴിതെളിച്ചെന്നും കൂടെ വരാം.....(2)
വഴിതെളിച്ചെന്നും കൂടെ വരാം........(ഇടയനെ...)
എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങള്‍ എന്നും ഞാനകറ്റാം....(2)
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം....(2)
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം......(ഇടയനെ....)
Aaradhicheedam Kumbitt aaradhicheedam aaradhikkumbol Christian devotional song with Malayalam lyrics
ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം
ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം......(ആരാധിച്ചീടാം....)
യേശുനാഥാ ഒരു ശിശുവായ്
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നേ
എന്‍ പാപമേതും മായിച്ചു നീ
ദു:ഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍
കണ്ണീരു വേഗം ആനന്ദമായ്....(2) ആരാധിച്ചീടാം.....
സ്നേഹനാഥാ ഒരു ബലിയായ്
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു
പ്രീയനായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും
നീ മാത്രമീശോ മശിഹായെ...(2) ആരാധിച്ചീടാം...
Nithya Snehathal enne Snehichichu Christian devotional song with Malayalam lyrics
നിത്യസ്നേഹത്താല് എന്നെ സ്നേഹിച്ചു
നിത്യസ്നേഹത്താല് എന്നെ സ്നേഹിച്ചു
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കീടും സ്നേഹത്തെക്കാള്‍
അങ്ങേയേ വിട്ടെങ്ങും പോകയില്ല ഞാന്‍...(2)
അങ്ങേയേ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ് ജീവിക്കും ഞാന്‍
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു...(2)
ഏക രക്ഷകന്‍ യേശുവിനാല്‍
ലോക രക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍
അങ്ങയേ പോലാകാന്‍....(2)
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി
മോദമോടിതാ പൂര്‍ണ്ണമായി
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍...(2)
മേഘത്തേരതില്‍ വന്നീടുമേ
യേശുരാജനായ് വന്നീടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍...(2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ.....(നിത്യസ്നേഹത്താല്..)
Daivathe marannu kunje jeevikkaruthe Malayalam Christian devotional song with lyrics and karoke
ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജിവിതത്തില്‍ നിന്‍റെ സര്‍വ്വവും
കുഞ്ഞുന്നാളില്‍ പഠിച്ചതെല്ലാം മറന്നുപോയോ..
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞുപോയോ
പൊന്നുകുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ...(ദൈവത്തെ...)
നിന്‍റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കീ...
ആത്മാവിന്‍റെ വീണമീട്ടി നിന്നെ തഴുകി......(2)
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി.....
നെഞ്ചുണര്‍ത്തും ചൂടുനല്‍കി നിന്നെ വളര്‍ത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നുപോയോ...(ദൈവത്തെ...)
ലോക സുഖ മോഹമെല്ലാം കടന്നു പോകും
മാനവന്‍റെ നേട്ടമെല്ലാം തകര്‍ന്നുവീഴും.....(2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്‍റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം..(ദൈവത്തെ..)
Karoke
Ullam nonthu nee thengumbol ullam kayyil thangam njan Christian devotional song with Malayalam lyrics
ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍
ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍
ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍....(2)
എന്‍റെ കുഞ്ഞേ പോന്നോമലേ
നിന്‍റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ....(എന്‍റെ കുഞ്ഞേ...)
ആരൊക്കെ നിന്നെ മറന്നാലും
ആരെല്ലാം നിന്നെ വെറുത്താലും
ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍
ഒരു വേള പോലും പിരിയില്ല ഞാന്‍...(ഒരിക്കലും..)
.......എന്‍റെ കുഞ്ഞേ......
രോഗിയായ് നീ തേങ്ങിക്കരയുമ്പോള്‍
പാപിയായ് നീയേറെ തകരുമ്പോള്‍
ആശ്വാസമേകിടാന്‍ അണഞ്ഞിടാം ഞാന്‍
ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍......(ഉള്ളം നൊന്തു....)
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകള്‍....(2)
ശരണാര്‍ത്തിയായിതാ തിരുമുന്‍പില്‍ നിന്നു ഞാന്‍...(2)
പാടുന്നു ഏകാകി ഞാന്‍
നാഥാ നീ കേള്‍ക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ.......(രക്ഷകാ....)