പുല്ക്കുടിലില്‍ കല്‍തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിനോര്‍മ്മ ദിനം.......(പുല്‍ക്കുടിലില്‍.....)
പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)
മെല്‍ഷ്യരും കാസ്പറും
ബെല്സസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മശിഹാ പിറന്ന ദിനം.....(2)
"നീചരില്‍ നീചനായ ഹെരോദേസ് നടത്തിയ ശിശുഹത്യയെക്കാള്‍ ഭീകരങ്ങളായ നരവേട്ടകള്‍ ഇവിടെ പ്രതിദിനം നടക്കുമ്പോള്‍ പ്രീയമുള്ളവരെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ തന്നെ അറിഞ്ഞിരുന്നെങ്കില്‍...."
പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)
ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം.....(2)
"ലോകത്തിലെ സകല വേദനകളും ക്ഷമയോടെ സഹിച്ച രക്ഷകനായ മശിഹായുടെ ജന്മസുദിനത്തില്‍ സ്നേഹമുള്ളവരെ നമുക്ക് നമ്മുടെ അയല്‍ക്കാരെയും അവശരേയും അങ്ങനെ നമ്മെ തന്നയും സ്നേഹിക്കാം സ്നേഹമാണ് ദൈവം
പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)
No comments:
Post a Comment