Wednesday, May 30, 2018

രാജാവിന്‍ രാജാവെഴുന്നള്ളുന്നു ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു

Rajavin rajav ezhunnullunnu devante devan ezhunnullunnu Christmas Carol and Christian devotional song with Malayalam lyrics


രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഘമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍

ഹാലേലൂയ്യാ.......(3)
ഹാ...ലേ...ലൂയ്യാ.....(രാജാവിന്‍ .....)

കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യരൂപനായ് അവതരിച്ചു.....(2)
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ...(2).....(രാജാവിന്‍...)

കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു....(2)
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു...(2)....(രാജാവിന്‍...)

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...