Tuesday, June 19, 2018

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ

Christian devotional song
Uruki uruki theernnidam oru mezhuku thiripol njan ente ullil nee varanayi kathiruppu njan Malayalam lyrics


ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ (2)
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ

ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ

ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
സ്നേഹമായിഅണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ 

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...