Eesho neeyen jeevanil nirayenam nadha neeyen ullile swaramallo Christian devotional song with Malayalam lyrics
ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്‍ ഉള്ളിലെ സ്വരമല്ലോ...
ആത്മാവിലെ ചെറു പുല്‍ക്കൂട്ടില്‍
കാണുന്നു നിന് തിരുരൂപം ഞാന്‍
കനിവോലും ആ രൂപം........(ഈശോ....)
തുളുമ്പുമെന്‍ കണ്ണീര്കായല്
തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിതഭാരം
ചുമന്നു ഞാന്‍ നിന്നു
പാദം തളരുമ്പോള്‍
തണലിന് മരമായ് നീ
ഹൃദയം മുറിയുമ്പോള്‍
അമൃതിന് ഉറവായ് നീ
എന്നാളും ആശ്രയം നീ മാത്രം
എന്‍ നാഥാ...തുടയ്ക്കുകെന്‍ കണ്ണീര്....(ഈശോ...)
കിനാവിലെ സാമ്രാജ്യങ്ങള്‍
തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായി
ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍
പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന് കുളിരായ് നീ
എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നേ അറിയുന്നു
എന്‍ നാഥാ...നമിപ്പൂ ഞാന്‍ എന്നും.....(ഈശോ...)
God is Love
ReplyDelete