Sunday, May 27, 2018

അലകടലും കുളിരലയും മലര്‍ നിരയും നാഥനെ വാഴ്ത്തുന്നു

Alakadalum kuliralayum malar nirayum nadhane vazhthunnu Christian devotional song with Malayalam lyrics



അലകടലും കുളിരലയും മലര്‍ നിരയും
നാഥനെ വാഴ്ത്തുന്നു...(2)
കുളിര്‍ചന്ദ്രികയും താരാപഥവും...(2)
നാഥന്‍റെ നന്മകള്‍ വാഴ്ത്തുന്നു...(2)    അലകടലും....

അനന്തനീലാകാശവിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ...(2)
അനന്യസുന്ദരമീമഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ...
അല്ലേ....(അലകടലും....)

ഈ ലോകമോഹത്തിന്‍ മായാവലയം
നശ്വരമാം മരീചികയല്ലേ...(2)
മൃതമാം എന്നാത്മാവിന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ.....
അല്ലേ....(അലകടലും...)

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...