Sunday, May 27, 2018

അലയരുതേ മക്കളെ അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ..

Alayaruthe makkale alayaruthe lokamam kadalil veenulayaruthe Christian devotional song with Malayalam lyrics

ഓ.........ഓ.........ഓ...........ഓ......

അലയരുതേ മക്കളെ അലയരുതേ
ലോകമാം കടലില്‍ വീണുലയരുതേ....(2)
പാപവും രോഗവും മോഹഭംഗവും
നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ....(2)...അലയ....

ജീവിതമാം തിരമാലയടിച്ചടിച്ച്
തകര്‍ന്നിടും നിന്‍ മനം ശാന്തമാക്കൂ...(2)
ഭയപ്പെടേണ്ടാ...എന്നോതും തോഴനെ നീ
കണ്ടുവോ നിന്‍ ജീവിതമാം തോണിയതില്‍...(2)
അലയരുതേ......

നിരാശയാം ഇരുള്‍ക്കടല്‍ നീന്തിനീന്തി
തളര്‍ന്നിടും നിന്‍ കരങ്ങള്‍ ശക്തമാക്കൂ....(2)
ഭയപ്പെടേണ്ടാ...എന്നരുളും കര്‍ത്തനെ നീ
കണ്ടുവോ നിന്‍ ജീവിതമാം യാത്രയതില്‍....(2)
അലയരുതേ.....

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...