Wednesday, May 23, 2018

ഒരിക്കല്‍ യേശുനാഥന്‍ ഗലീലില്‍ കടല്‍ തിരയില്‍

Orickal yeshunadhan galeele kadal thirayil Christian devotional song with Malayalam lyrics

ഒരിക്കല് യേശുനാഥന്‍ ഗലീലില്‍ കടല്‍ തിരയില്‍
തോണിയേറി വലവീശി പോണോരെ കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍...(2)

അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവീന്‍ കരകയറാം....(2)...ഒരിക്കല്‍...

വലകള്‍ മാറിമാറി അലകടലില്‍വീശി നോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍....(2)
വരുവീന്‍ വലയെറിയീന്‍ നിറയും വല വലിക്കീന്‍
മനസിന്‍റെ അമരത്തെ ഗുരു അരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്ക് മോക്ഷദീപം ആവുക നിങ്ങള്‍....
(അലകടലില്‍......)

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍...
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍....(2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരു അരുളി
ജലരാശി ഗുരുവിന്‍റെ നടവഴി ആയി
വിശ്വാസം ഉടയാത്തോരായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യം ഓര്‍ക്കുക എന്നും...
(അലകടലില്‍....)

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...