Tuesday, May 29, 2018

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ

Aayiram soorya golangal onnich udhichalum aakumo nin mugha shobha pole Christian devotional song with Malayalam lyrics

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ

ദിവ്യസമാഗമകൂടാരത്തില്‍
ദിവ്യദര്‍ശനമേകിയപോല്‍
ഉന്നതസ്നേഹാഗ്നിജ്വാലയായ്
തെളിയൂ...തെളിയൂ....(ആയിരം....)

നീതിസൂര്യനായവനെ
സ്നേഹമായുണര്‍ന്നവനെ
ശാന്തിയായ് ജീവനായ്
മഹിയില്‍ പാവനദീപമായ്...(2)
നീ തെളിഞ്ഞ വീഥിയില്‍
നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ...(ആയിരം....)

ലോകപാപങ്ങള്‍ ഏറ്റവനെ
പാപവിമോചകനായവനെ
ശാന്തനായ് ശൂന്യനായ്
കുരിശില്‍ വേദന ഏറ്റവനെ....(2)
നിന്‍റെ ഉദ്ധാനശോധനയില്‍
നിര്‍മ്മലമാനസരായിടുവാന്‍
കനിയണമേ കാരുണ്യമേ....(ആയിരം....)

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...