Friday, June 29, 2018

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song
Navil ennishothan namam Malayalam lyrics


നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം
നാവിൽ എന്നീശോതൻ നാമം

നീയെൻ അരികിൽ വന്നു ഉള്ളം ...തരളിതമായി ..
കാതിൽ തിരുമൊഴി കേട്ടു നീയെൻ ..പൈതലല്ലേ..
ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടുചേർത്തണച്ചു.......

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം

മഹിയും മഹിതാശകളും എന്നെ പുൽകിടുമ്പോൾ..
എന്നും നിൻഹിതമറിയാൻ ഹ്രദയം പ്രാപ്തമാക്കു ..
എൻഹിതമല്ലാ തിരുഹിതം എന്നിൽ എന്നെന്നും നിറവേറണം....

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം.....


Wednesday, June 20, 2018

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ

Christian devotional song
Njan unarumbozhum njan urangumbozhum malayalam lyrics


ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ

എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ അലിവോടെ കാക്കുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ
എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ
എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ
എന്നും തെളിനീരുനൽകാൻ അണയുന്നവൻ
അവൻ മമനായകൻ  എൻ വഴിയായവൻ എന്നെ താഴാതെ താങ്ങുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

Christian devotional song
Karayalle neeyente makanalle malayalam lyrics


കരയല്ലേ നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ (2)
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലെ (2)
എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ നിന്റെ ദുഃഖങ്ങൾ മായുകില്ലേ (2)

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

നീയറിയാതെ നിന്ദ്രയിൽപോലും കൂടെയിരുന്നു ഞാൻ കാവലാകാം(2) നീയകന്നീടുന്ന നേരത്തു ഞാൻ നിന്റെ നിഴലായി കൂടെ വരാം(2)
ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

നീയെനിക്കേകും മുറിവുകളെല്ലാം മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം (2)
നീറുന്ന നെഞ്ചിലെ സ്വാന്തനമായി നിന്റെ തണലായി ചേർന്നിരിക്കാം (2)
എന്നും ഇടയന്റെ മനമോടെ ഞാൻ

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലെ (2)
എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ നിന്റെ ദുഃഖങ്ങൾ മായുകില്ലേ (2)

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

ആത്മാവിൻ ആഴങ്ങളിൽ അറിഞ്ഞു നിൻ ദിവ്യ സ്നേഹം

Christian devotional song
Athmavin azhangalil arinju nin divya sneham Malayalam lyrics

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ

ഒരുനാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു (2)

ഉള്ളിന്റെയുള്ളിൽ നീ കൃപയായി മഴയായി
നിറവാർന്നൊരനുഭവമായി
എന്തോരാനന്ദം എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

അന്നന്നു വന്നിടുന്നോരാവശ്യങ്ങളിൽ
സ്വർഗീയ സാനിധ്യം ഞാനനുഭവിച്ചു (2)

എല്ലാം നന്മയ്ക്കായി തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം
എന്തോരാനന്ദം എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

Tuesday, June 19, 2018

മുൾമുടിഅണിഞ്ഞുകൊണ്ടീശോ എൻ മുഖത്തൊരു മുത്തം നൽകി

Christian devotional song
Mulmudi aniju kondieesho Malayalam lyrics



മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം ഏകി
സ്നേഹത്തോടേകിയ മുത്തം വേദനയായ് മാറിയപ്പോൾ (2)
ആ വേദനയ്‌ക്കൊരു പേരുനൽകിഞാൻ
അതിൻ പേരല്ലോ സഹനം (2)

മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം ഏകി

ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസവാക്കിൻ നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആനേരം എൻമുൻപിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെഞാൻ നുകർന്നു
ആ ദിവ്യ നാഥന്റെ സ്നേഹം (2)

മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം... ഏകി 

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

Christian devotional song
Oru nimisham en yeshuvin munpil Malayalam lyrics



ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

കാരിരുമ്പിൻ ആണിയേക്കാൾ
കടോര വേദനയേകി ഞാൻ
ഏറെനാളായി പാപം ചെയ്ത്
നിനക്ക് മുൾമുടി മെനഞ്ഞുഞാൻ
ക്രൂശിതാ ക്ഷമിക്കൂ ....
മറന്നുപോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചിടാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

പാപമെന്നിൽ ഇല്ലയെന്ന്
നിരന്തരം ഞാൻ ഓർത്തുപോയ് നീതിമാനായ് ഞാൻ ചമഞ്ഞു
ചെയ്യേണ്ട നന്മകൾ മറന്നുപോയ്
യേശുവേ ....കനിയു ...
അകന്നു പോകാതെ നിന്നാത്മനേ പകരണെ എന്നും എൻ ജീവനിൽ

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ

Christian devotional song
Ente eesho snehamayi ennilekk ezhunnullumbol Malayalam lyrics


എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ (2)
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

നിൻനാമം ഉരുവിടുവാൻ...  നിൻ ഗീതം ആലപിക്കാൻ... (2)
എൻനാവിനെ ഒരുക്കിടുന്നു തിരുപാദേ വണങ്ങീടുന്നു (2)

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

ആ ...ആ .....ആ ...ആ ....ആ ...ആ ...

നിൻ മാംസം ഭോജനമായ് നിൻ രക്തം പാനീയമായ് (2)
നിന്നിലായ് ലയിക്കും എൻ ജീവിതം നിൻ തിരുമുൻപിൽ സമർപ്പിക്കുന്നു (2)

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ

Christian devotional song
Uruki uruki theernnidam oru mezhuku thiripol njan ente ullil nee varanayi kathiruppu njan Malayalam lyrics


ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ (2)
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ

ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ

ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
സ്നേഹമായിഅണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ 

Monday, June 18, 2018

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..


Christian devotional and Christmas Carol song Dhoore ninnum dhoore..dhoore.. ninnum Malayalam lyrics

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2)
മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2)
ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും മിശിഹാനാഥനെ കണ്ടു(2) - (ദൂരെ നിന്നും ദൂരെ..)
വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍ (2)
നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2) - (ദൂരെ നിന്നും ദൂരെ..)

എനിക്കെന്‍റെയാശ്രയം യേശുവത്രേ സര്‍വ്വശക്തനാമെന്‍ യേശുവത്രേ

Christian devotional song
Enikkente ashrayam yeshuvathre Malayalam lyrics

എനിക്കെന്‍റെയാശ്രയം യേശുവത്രേ
സര്‍വ്വശക്തനാമെന്‍ യേശുവത്രേ
ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍

യേശു മതി, ആ സ്നേഹം മതി
തന്‍ ക്രൂശു മതിയെനിക്ക്
യേശു മതി, തന്‍ ഹിതം മതി
നിത്യജീവന്‍ മതിയെനിക്ക്

കാക്കയെയയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍ (യേശു മതി..)

ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തു തരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തു തരും
യേശു മതിയായവന്‍ (യേശു മതി..)

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാന്‍ കൃപ തന്നീടും
യേശു മതിയായവന്‍ (യേശു മതി..)

പാഴ്ച്ചിലവുകളെ നീക്കിത്തരും
ഇല്ലായ്മകളെ മാറ്റിത്തരും
വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

എനിക്കൊരു ഭവനം പണിതു തരും
ഹൃദയത്തിന്നാഗ്രഹം നിറവേറ്റിടും
പുതിയ വഴികളെ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിലേവര്‍ക്കും രക്ഷ തരും
നല്ല സ്വാഭാവികളായ് തീര്‍ത്തിടും
യേശു മതിയായവന്‍ (യേശു മതി..)

Sunday, June 17, 2018

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു ഞാനെന്‍റെ കുഞ്ഞുന്നാളില്‍

Christian devotional song
Kunjilam umma tharan nadhan koode vannu Malayalam lyrics

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)

കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)

ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു (2)
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)

Friday, June 15, 2018

എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍

Christian devotional song
Enikkay karuthunnavan bharangal vahikkunnavan Malayalam lyrics

എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടാത്തവൻ
യേശു എന്‍ കൂടെയുണ്ട് (2)

പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാൻ
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
             
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)
               
ഘോരമാം ശോധനയിൽ
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)

ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കിൽ
ആരെനിക്കെതിരായിടും (2) (പരീക്ഷ..)

പണ്ടൊരു നാളൊരു സമരിയന്‍ ജെറുസലേമിന്‍ വീഥിയില്‍

Christian devotional song
Pandoru naloru samariyan jerusalemin veedhiyil Malayalam lyrics

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്‌
കണ്ടു തന്‍ കുല ശത്രുവിനെ (2)

നിലവിളി കേട്ടവനണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി (2)
കരുണയോടെയവന്‍ മുറിവുകള്‍
കഴുകിത്തുടച്ചു വിനയനായ്‌ (2)

നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)
മുമ്പേ പോയൊരു ഗുരുവരന്‍
ലേവ്യനും ഉന്നതശ്രേഷ്ഠരും (2)

കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്‌ മറഞ്ഞു (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുല ശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു

നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ വീടിന്‍റെ മുന്‍പിലെത്തും

Christian devotional song
Koodu vittoduvil njanen nattil veedinte munpiletthum Malayalam lyrics


കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ് (കൂടു..)


ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..)


ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ് (കൂടു..)


പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം (കൂടു..)

ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ

Christian devotional song
Jerusalem nayaka gadgadham kelkkumo Malayalam lyrics

ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ

തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ (2)

അലിവോലും ഈ കദം പതിയുന്നൂ കാതിലും

സാദരം നീ വരൂ യേശുവേ (ജറുസലേം..)


നിറയുമോര്‍മ്മയില്‍ ദീപമായ്

ഹൃദയവീണയില്‍ നാദമായ് (2)

അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം

അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം..)


സകലജീവനും നാഥനായ്

മഹിതമാണ് നിന്‍ നാമവും (2)

സുകൃതമാം ഗാനമായ് ഉണരുമോ നാവിലും

ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം..)

Tuesday, June 12, 2018

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ ഇടയന്റെ പൊന്നോമനയായ് കൂടെ വാ

Christian devotional song
Idayante kunjade nee koodeva Malayalam lyrics


ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

മോഹപ്പക്ഷിയായ് അലഞ്ഞിടല്ലേ ലോകത്തിൻ പിൻപേ പറന്നിടല്ലേ (2)
സ്നേഹത്തിന്റെ തീരത്തേയ്ക്ക് പറന്നിടാം വചനത്തിന്റെ കതിരുകൾ നിന്നെ കാത്തിടാം (2)

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ

വേഴാമ്പൽ മഴ തേടിടും പോലെ കുഞ്ഞാടെ നിന്നെ തേടിനടപ്പൂ ഞാൻ (2)
കൂട്ടം വിട്ട് ദൂരത്തെങ്ങോ പോയാലും വചനത്തിന്റെ പുൽമേടുകളിൽ മേയ്ച്ചീടാം (2)

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ

Monday, June 11, 2018

ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍


Christian devotional song
Aashadeepam kanunnu njan nadha ninne thedunnu njan Malayalam lyrics

ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍ 
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ (ആശാ..)

പാരിന്‍റെ നാഥാ പാപങ്ങളെല്ലാം 
നീ വീണ്ടെടുക്കുന്നു ക്രൂശില്‍ 
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)

മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോനിലെ പൂവ് പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)

ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം


Christian devotional song
Aakasham marum bhoothalavum marum Malayalam lyrics

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)

ഇസ്രായേലേ ഉണരുക നിങ്ങള്‍ 
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)

വയലേലകളില് കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)

ഇസ്രായേലിൻ ‍ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗമാണു ദൈവം


Christian devotional song
Israyelin nadhanayi vazhumekha daivam sathya jeeva margamanu daivam Malayalam lyrics



ഇസ്രായേലിൻ ‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ 
അവിടുത്തെ രാജ്യം വരേണമേ 
അങ്ങേ തിരുഹിതം ഭൂമിയില്‍ 
എന്നെന്നും നിറവേറിടേണമേ (2)   (ഇസ്രായേലിന്..)

ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു 
മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു 
എരിവെയിലില്‍ മേഘ തണലായി 
ഇരുളില്‍ സ്നേഹ നാളമായ്‌ 
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- (ഇസ്രായേലിന്..)

മനുജനായ്‌ ഭൂവില്‍ അവതരിച്ചു 
മഹിയില്‍ ജീവന്‍ ബലി കഴിച്ചു 
തിരുനിണവും ദിവ്യ ഭോജ്യവുമായ്‌ 
ഈ ഉലകത്തിന്‍ ജീവനായ്‌ 
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) 
(ഇസ്രായേലിൻ ..) 

ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ


Christian devotional song
Isho nadhayen rajavay athmavil vaa antharikanandam neeyennil eekoo vegam Malayalam lyrics


ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ
ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം
ചിന്തകളും ചെയ്തികളും നിര്‍മ്മലമാക്കാന്‍ വാ
ദൈവഭയം എന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ
മറ്റെവിടെ ഇന്നിനി ഞാന്‍ ആശ്രയം തേടീടും (ഈശോ..)

കാരണമേതുമില്ലാതെ ദുരിതമിതെന്തിനേകുന്നു 
വേദന മാത്രമാണോ സ്നേഹനാഥാ നിന്‍റെ സമ്മാനം
ഹൃദയമെരിഞ്ഞു നീറുമ്പോള്‍ അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ
നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍ നിന്നാത്മബലം തന്നീടണമേ
തിരുഹിതം അറിയുവാന്‍ ഹൃദയമുണരുകയായ്‌ (ഈശോ..)

കോപമിരച്ചു വന്നിടുകില്‍ ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ
കപടതയാണിതെന്‍ വിനയം ക്ഷമയൊരു തെല്ലുമില്ലെന്നില്‍
അഭിനയമേറെയുണ്ടേ മാന്യയാകാന്‍ മാനവര്‍ മുന്‍പില്‍
എന്നാണിനി ഞാന്‍ നന്നായിടുക നിന്നോമനയായ് മുന്നേറിടുക
കരുണ തന്‍ തിരുവരം അടിയനരുളണമേ (ഈശോ..)

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം


Christian devotional song
Enne kaipidichu nadathunna sneham enne kaikalil thangidunna sneham Malayalam lyrics

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ട് പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം 
ആ ദിവ്യസ്നേഹമാണ് ദൈവം (എന്നെ..)

എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം (2)
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി 
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം (ആ സ്നേഹം..)

എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം (2)
എന്‍റെ ആത്മാവിലാമോദമേകി
എന്നെ മാറോട് ചേര്‍ക്കുന്ന സ്നേഹം (ആ സ്നേഹം..)

മോഹത്തിന്റെ തേരിലേറി പോകരുതേ ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ


Christian devotional song
Mohathinte therileri pokaruthe Malayalam lyrics

മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്‍റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്‍റെ..)

കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍ 
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും 
ദ്യോവിന്‍ തീരെ അവനണക്കും (2)
ദ്യോവിന്‍ തീരെ അവനണക്കും (മോഹത്തിന്‍റെ..)

തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍ 
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും 
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്‍റെ..)

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ.. നീയെന്നാശ്രയം..

Christian devotional song
Pettamma marannalum marakkatha snehame krooshithanayavane Malayalam lyrics


പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ

ക്രൂശിതനായവനെ.. നീയെന്നാശ്രയം..

എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍..

ആലംബമില്ലാതലഞ്ഞപ്പോള്‍..

ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍

നീയെന്‍റെ ആശ്വാസ ധാരയായ് വന്നു..(2)

എന്‍.. പ്രിയരെല്ലാം എന്നെ വെറുത്തു

ആഴമേറും മുറിവുകളെന്നില്‍ നല്‍കി..

ഞാന്‍.. ചെയ്യാത്ത കുറ്റം ചുമത്തി

എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി

നൊമ്പരത്താലെന്നുള്ളം പുകഞ്ഞു

നീറും നിരാശയില്‍ തേങ്ങി

അപ്പോള്‍ നീയെന്‍റെ കാതില്‍ പറഞ്ഞു

നിന്നെ ഞാന്‍ കൈവെടിയില്ല..(പെറ്റമ്മ..)

നിന്‍.. വചനങ്ങളെത്രയോ സത്യം..

ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം

ഞാന്‍.. നിന്നോടു ചേരട്ടെ നാഥാ..

നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം..

തോരാത്ത കണ്ണീര്‍ മായ്ക്കും യേശുവിന്‍

കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു

അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു

വാത്സല്യ ചുംബനമേകി.. (2) (പെറ്റമ്മ..)

Sunday, June 10, 2018

സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും

Christian devotional song
Siyon yathrayathil maname bhayamonnum vendiniyum Malayalam lyrics

സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)

അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം

യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)

ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍

ഒരു ഭോഷനായ് തോന്നിയാലും (2)

ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍

എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)

ലോകത്തിന്‍ ആശ്രയമേ

ഇനി വേണ്ട നിശ്ചയമായ് (2)

ദൈവത്തിന്‍ ആശ്രയമേ

അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)

ഒന്നിനെക്കുറിച്ചിനിയും

എനിക്കാകുല ചിന്തയില്ല (2)

ജീവമന്നാ തന്നവന്‍

എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)

എന്റെ ഹൃദയം ഒരു വീട് ഈശോയ്ക്കുള്ളൊരു പൊൻവീട്

Christian devotional song
Ente hridayam oru veed ishokkulloru ponveed Malayalam lyrics
എന്റെ ഹൃദയം ഒരു വീട് ഈശോയ്ക്കുള്ളൊരു പൊൻവീട്
എന്റെ ഹൃദയം ഒരു വീട്
ഉണ്ണിശൊക്കൊരു പുൽക്കൂട്
നക്ഷത്രവീട് കളിവീട്
ഈശൊക്കെന്നും പ്രിയവീട്

എന്റെ ഹൃദയം ഒരു വീട്
ഈശോയ്ക്കുള്ളൊരു പൊൻവീട്
എന്റെ ഹൃദയം ഒരു വീട്
ഉണ്ണിശൊക്കൊരു പുൽക്കൂട്
നക്ഷത്രവീട് കളിവീട്
ഈശൊക്കെന്നും പ്രിയവീട്

ഇന്നും എന്നും വാഴുന്നു സ്വർഗത്തിൽ ഈശോ വാഴുന്നു( 2)
ഈകൊച്ചു ഹൃദയം ഒരു സ്വർഗമല്ലേ സ്വർഗത്തിൽ ഈശോവാഴുന്നു (2)

എന്റെ ഹൃദയം ഒരു വീട്
ഈശോയ്ക്കുള്ളൊരു പൊൻവീട്
എന്റെ ഹൃദയം ഒരു വീട്
ഉണ്ണിശൊക്കൊരു പുൽക്കൂട്
നക്ഷത്രവീട് കളിവീട്
ഈശൊക്കെന്നും പ്രിയവീട്

എന്നും എന്നും വാഴുന്നു ആൾത്താരയിൽ ഈശോ വാഴുന്നു (2)
ഈകൊച്ചു ഹൃദയം അൾത്താരയല്ലോ അൾത്താരയിൽ ഈശോ വാഴുന്നു (2)

എന്റെ ഹൃദയം ഒരു വീട്
ഈശോയ്ക്കുള്ളൊരു പൊൻവീട്
എന്റെ ഹൃദയം ഒരു വീട്
ഉണ്ണിശൊക്കൊരു പുൽക്കൂട്
നക്ഷത്രവീട് കളിവീട്
ഈശൊക്കെന്നും പ്രിയവീട്

എന്റെ ഹൃദയം ഒരു വീട്
ഈശോയ്ക്കുള്ളൊരു പൊൻവീട്
എന്റെ ഹൃദയം ഒരു വീട്
ഉണ്ണിശൊക്കൊരു പുൽക്കൂട്
നക്ഷത്രവീട് കളിവീട്
ഈശൊക്കെന്നും പ്രിയവീട് (3)

Saturday, June 9, 2018

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ് എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

Christian devotional song
Ozhuki ozhuki ozhuki ozhuki dhoorathengopoy ente ghora vedhanakal dhoorathengopoy Malayalam lyrics

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

നല്ലിടയൻ എൻ മനസ്സിൽ വന്നണ്ണഞ്ഞപ്പോൾ
എന്റെ ഘോരപാപങ്ങൾ  ദൂരത്തെങ്ങോപോയ്
നനഞ കണ്ണുകൾക്കു നല്ല കുളിർമയായി

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു
ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു

ഇന്നെന്റെ ജീവിതം ഈശോയിൽ ധന്യമായി ആനന്ദം കൊണ്ടിടുന്നു
ഇന്നെന്റെ കർത്തവ്യം യേശുവേ ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു
ഇന്നെന്റെ നാവുകൾ യേശുവിൻ നാമം ഇമ്പമായ് പാടിടുന്നു
ഇന്നെന്റെ ആത്മാവോരോ നിമിഷവും വചനങ്ങൾ പാലിക്കുന്നു (2)

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു
ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു

ഓരോദിനത്തിലും ദിവ്യകാരുണ്യം കൈക്കൊള്ളുവാനെത്തുന്നു
ഓരോ സമയവും ദിവ്യകാരുണ്യ മാഹാത്മ്യമോർത്തിടുന്നു
ഓർത്തിടും നേരം എൻ മുഖമാകെ ജ്യോതിസ്സായ് തീർന്നിടുന്നു
ഓർമ്മയിലെന്നും യേശുവിൻ രൂപം പൊൻ പ്രഭതൂകിടുന്നു (2)

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോപ്പോയ്
എന്റെ ഘോരവേദനകൾ ദൂരത്തെങ്ങോപോയ്

ഘോര മരുഭൂവില്‍ യേശു തണലേകി..മഹിതമാം വഴിയിലെ തിരു സഭാ പഥികരെ

Christian devotional song
Ghora marubhoovil yeshu thanaleki
Mahithamam vazhiyile thiru sabha padhikare Malayalam lyrics



ഘോര മരുഭൂവില്‍ യേശു തണലേകി..(2)

മഹിതമാം വഴിയിലെ (2) തിരു സഭാ പഥികരെ

മോക്ഷ വഴിയേ യാത്ര ഇനിയെ.. (മഹിതമാം..)


മോഹം തകര്‍ന്നു വീഴുമ്പോള്‍

ദീപം പൊലിഞ്ഞു പോകുമ്പോള്‍

പ്രാണന്‍ പിടഞ്ഞു കേഴുമ്പോള്‍

പാപം കുമിഞ്ഞു കൂടുമ്പോള്‍

യേശു മഹേശനീ വഴി തീര്‍ത്ഥം പകര്‍ന്നു പോകവേ

സുഭഗ മോഹനമാകും സുകൃത ജീവിതമേ (മഹിതമാം.)

ഭാരം ചുമന്നു പോകുമ്പോള്‍

ദേഹം തളര്‍ന്നു വീഴുമ്പോള്‍

നാഥന്‍ പകര്‍ന്ന വചനങ്ങള്‍

നാവില്‍ പൊതിഞ്ഞ തേനിന്‍ കണം

സ്നേഹ സ്വരൂപനീ വഴി സൌഖ്യം പകര്‍ന്നു പോകവേ

പരമ പാവനമാകും അമര ജീവിതമേകും (മഹിതമാം...) (2) 

Friday, June 8, 2018

കുരിശുമായ് നിന്‍റെ കൂടെ വരാം ക്രൂശിതനാഥാ കനിയണമേ

Christian devotional song
Kurishumay ninte koode varam krooshithanadha kaniyename Malayalam lyrics


കുരിശുമായ് നിന്‍റെ കൂടെ വരാം

ക്രൂശിതനാഥാ കനിയണമേ

തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍

തിരുനാദമെന്നില്‍ തെളിയേണമേ (കുരിശുമായ്..)


പരപീഡയേറ്റ് ഞാന്‍ വിങ്ങിടുമ്പോള്‍

പരനിന്ദ കേട്ടു ഞാന്‍ തിങ്ങിടുമ്പോള്‍

അവര്‍ക്കായി പരനോട് പ്രാര്‍ത്ഥിക്കുവാന്‍

ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ (കുരിശുമായ്..)


അപരന്നായ് ഞാന്‍ ഏല്‍ക്കും വേദനകള്‍

അടിയന്നില്‍ മധുരമായ് തീര്‍ക്കണേ

ഉയിരിന്‍റെ നാഥാ ഉയിര്‍പ്പേകണേ

സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ (കുരിശുമായ്..)

കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍

Christian devotional song
Kunje neeyen kayyil chanchadumbol Malayalam lyrics


കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍

നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍

ഈശോ വന്നീടുന്നു നമ്മോടൊന്നാകുന്നു

നിന്നെ കൈയ്യേല്‍ക്കുന്നു ഉമ്മ തന്നീടുന്നു

സ്വര്‍ഗ്ഗം നിന്നുള്ളില്‍ വന്നല്ലോ രാരാരോ

എന്‍റെ പുന്നാര തങ്കമേ വാവാവോ (കുഞ്ഞേ..)


കണ്ണീരോടെ ജന്മം നല്‍കി

എന്‍റെ കുഞ്ഞാവയായ് നിന്നെ കണ്ട നാള്‍

എന്നാനന്ദം അന്നാ നേരം

ദൈവം സമ്മാനം തന്നൊരു പൈതലേ

കാലം ഒഴുകുമ്പോള്‍ നിന്നില്‍ ഈശോയും വളരുമല്ലോ

ഞാന്‍ ഏറ്റവും ഭാഗ്യവതി (കുഞ്ഞേ..)


എന്നായാലും എന്നെ പിരിയും

മന്നില്‍ നല്ലൊരു നിലയില്‍ ഉയരും നീ

എന്നാളും നിന്‍ ഉള്ളില്‍ ഈശോയെ

തന്‍റെ സന്തോഷം നല്‍കി ജീവിക്കും

ലോകം വിളിക്കുമ്പോള്‍ നിന്‍റെ ദൈവത്തെ മറന്നിടല്ലേ

നിന്‍റെ ആശ്രയം എന്നും അവന്‍ (കുഞ്ഞേ..)

ഒരിക്കലും മറക്കുവാന്‍ കഴിയാതെ യേശുവിന്‍ സാന്ത്വനം മനസ്സില്‍

Christian devotional song
Orikkalum marakkuvan kazhiyathe
Yeshuvin swanthanam manassil Malayalam lyrics



ഒരിക്കലും മറക്കുവാന്‍ കഴിയാതെ

യേശുവിന്‍ സാന്ത്വനം മനസ്സില്‍ (2)

എത്രയോ ധന്യം എന്‍റെ ജന്മം

എങ്ങനെ ചൊല്ലും നന്ദി നാഥാ

എന്നെയും കൈക്കൊണ്ടു നീ

ജീവനില്‍ സ്നേഹമായ്‌ മാറി (ഒരിക്കലും..)

അപരാധങ്ങള്‍ മൊഴിയും ആധരം

അപദാനങ്ങള്‍ വാഴ്ത്തുകയായി (2)

തിരുനാമത്തിന്‍ നവചൈതന്യം

ഹൃദയം പടരുകയായ്‌

കാരുണ്യത്തിന്‍ പ്രഭയാല്‍

കരളില്‍ ഉദയം നല്‍കി (2) (ഒരിക്കലും..)

കര ചേര്‍ത്തെന്‍റെ ഉലയും തോണി

കദനക്കടലില്‍ അലയുമ്പോള്‍ (2)

നിരുപമമാകും തെളിനീരുറവായ്‌

നൊമ്പരമേകും വന്‍ മരുഭൂവില്‍

വാത്സല്യത്തോടരികില്‍

വിളിച്ചൂ കണ്ണീര്‍ മാറ്റി

വിളിച്ചെന്‍റെ കണ്ണുനീര്‍ മാറ്റി (ഒരിക്കലും..)

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍ യേശുവേ നീ വരുമോ

Christian devotional song
Oru vakku chollan oru nokku kanan yeshuve nee varumo Malayalam lyrics

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍

യേശുവേ നീ വരുമോ

എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍

എന്നരികില്‍ നീ വരുമോ


എത്ര നാളായ് ഞാന്‍ കൊതിപ്പൂ

നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍

വൈകാതെ വന്നീടണേ ആത്മനായകാ


നെഞ്ചകം നിറയെ വിതുമ്പും

നൊമ്പരമെല്ലാമകറ്റാന്‍ (2)

തിരുവോസ്തി രൂപാ തിരുമാറിലെന്നെ

ചേര്‍ക്കുവാന്‍ മനസ്സാകണേ (2) (എത്ര നാളായ്..)


ആരോരുമില്ലാത്ത നേരം

ആധിയിലാടുന്ന നേരം (2)

തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്

സ്നേഹമേ മനസ്സാകണേ (2) (എത്ര നാളായ്..)

Thursday, June 7, 2018

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശു

Christian devotional song
Jeevitha thoni thuzhanju thuzhanju thalarnnappol Malayalam lyrics

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

വേദനയിൽ ഞാൻ അമർന്നപ്പോൾ
ആശ്വാസം തന്നവൻ യേശു
യാതനയെല്ലാം ആനന്ദമായ്
എന്നിൽ തീർത്തവൻ യേശു
എന്റെ ഘോരദുരിതങ്ങൾ എല്ലാം
നന്മയായി മാറ്റിയതേശു
എന്നുമെന്നും തൻ കൈകളിൽ
എന്നെ കാത്തവൻ യേശു

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

കുരിശു ചുമന്നു തളർന്നപ്പോൾ
താങ്ങി നടത്തിയതേശൂ
മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ
അഭയം നൽകുന്നതേശൂ
പാപ ചേറ്റിൽ വീണലഞ്ഞപ്പോൾ മോചനമേകിയതേശൂ
ക്ലേശങ്ങളിൽ മുങ്ങി
താഴുമെന്നെ കോരിയെടുത്തവനേശൂ

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശൂ
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശൂ ..

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശൂ
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശൂ

Tuesday, June 5, 2018

ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ

Christian devotional song
Jeevithathin veedhiyil njan veenupoyalum Malayalam lyrics
ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും

സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ (2)

ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും

വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും (2)

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (2)

ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും

യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും (2)

കൈ പിടിച്ചീടും കോരിയെടുത്തീടും

എന്‍റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകീടും

സൗഖ്യമേകീടും

കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ

ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (ജീവിതത്തിൻ..)

ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും

കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും (2)

മാറോടണച്ചീടും ചുംബനമേകിടും

തോളിലേറ്റിയെന്നെയെന്‍റെ കൂടണച്ചീടും

കൂടണച്ചീടും (ജീവിതത്തിൻ..)

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ

Christian devotional song
Kunju manasin nombarangal oppiyedukkan vannavanam Malayalam lyrics



കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍

ഒപ്പിയെടുക്കാന്‍ വന്നവനാം

ഈശോയേ ഈശോയേ

ആശ്വാസം നീയല്ലോ (കുഞ്ഞു മനസ്സിന്‍..)


കുഞ്ഞായ്‌ വന്നു പിറന്നവന്‍

കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)

സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം

നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ (2)

നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍.)


തെറ്റു ചെയ്താലും സ്നേഹിക്കും

നന്മകള്‍ ചൂണ്ടിക്കാണിക്കും (2)

സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍

നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)

നീ വരൂ നീ വരൂ പോന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍..)

ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍ സീയോനിന്‍ തീരം തേടി യാത്ര പോകുന്നു

Christian devotional song
Jeevithamam alakadalil thoniyeri njan seeyonin theeram thedi yathra pokunnu Malayalam lyrics


ജീവിതമാം അലകടലില്‍ തോണിയേറി ഞാന്‍

സീയോനിന്‍ തീരം തേടി യാത്ര പോകുന്നു

വന്‍ തിര വന്നാലും തോണിയുലഞ്ഞാലും

അമരക്കാരനായ് എന്‍റെ യേശു ഉണ്ടല്ലോ (2)

കൂരിരുള്‍ നിറഞ്ഞാലും തീരമകന്നാലും

കരയണച്ചീടാന്‍ എന്‍റെ യേശു ഉണ്ടല്ലോ (2)

കടലിലെന്‍റെ തോണിയുമായ് ഞാനലയുമ്പോള്‍

വലയെറിഞ്ഞ് വലയെറിഞ്ഞ് ഞാന്‍ തളരുമ്പോള്‍ (2)

ചാരെയണഞ്ഞീടും സാന്ത്വനമേകീടും (2)

വലനിറയാനിടമെനിക്ക് കാട്ടിത്തന്നീടും (2) (ജീവിതമാം..)

ക്ലേശങ്ങമകളാം തിരകമകളേറ്റു ഞാന്‍ വലയുമ്പോള്‍

രോഗങ്ങളാം കാറ്റടിച്ചെന്‍ തോണിയുലയുമ്പോള്‍ (2)

പിന്‍വിളി കേട്ടിടും അരികിലണഞ്ഞിടും (2)

കാറ്റിനെയും തിരകളെയും ശാന്തമാക്കിടും (ജീവിതമാം)

കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം

Christian devotional song
Kunjilam kaikal kooppi hallelujah njagal padam Malayalam lyrics

കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാം

ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)

കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാം

ഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2)

നക്ഷത്രപ്പൂക്കള്‍ കൊണ്ട് മാലയൊന്ന്‍ കോര്‍ത്തു തരാം

നസരേത്തിന്‍ രാജാവിന്നോശാന പാടാന്‍ വരാം (2)

നിന്‍റെ പൂമുഖം കണ്ടു നിന്നിടാം

പുഞ്ചിരിച്ചൊരായിരം ഉമ്മ നല്‍കിടാം (2)

കൂട്ടു കൂടുവാന്‍ നീ വരില്ലയോ (കുഞ്ഞിളം..)

ഒരുനാളും പാപത്തില്‍ വീഴാതെ നീങ്ങീടുവാന്‍

അലിവേറും സ്നേഹത്തില്‍ എന്നാളും താങ്ങീടുവാന്‍ (2)

നീ വരേണമേ കാത്തിടേണമേ

നിന്‍റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ (2)

കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ (കുഞ്ഞിളം..)

Thursday, May 31, 2018

നീയെന്നെ മറന്നോ നാഥാ എന്‍ ഹൃദയം ഉരുകുന്നു ദേവാ


Christian devotional song
Nee enne maranno nadha en hradayam urukunnu deva Malayalam lyrics

നീയെന്നെ മറന്നോ നാഥാ
എന്‍ ഹൃദയം ഉരുകുന്നു ദേവാ (2)
നീയെന്നെ വെടിഞ്ഞോ ദേവാ
എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..)
ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു
നീയെന്നെ മറന്നോ നാഥാ (2)
ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)

ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍
നീയെന്നെ മറന്നോ നാഥാ (2)
ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു 
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)

ഞാനുറങ്ങാന്‍പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ്

Christian devotional song from the movie Thommante Makkal Njan urangan pokum munpay Ninakkekunnitha nandhi nannay Malayalam lyrics

ഞാനുറങ്ങാന്‍പോകും മുന്‍പായ്

നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം

തന്ന നന്മകള്‍ക്കൊക്കെക്കുമായി (ഞാനുറങ്ങാന്‍..)

നിന്നാഗ്രഹത്തിന്നെതിരായ്

ചെയ്‌തോരെന്‍കൊച്ചു പാപങ്ങള്‍പോലും (2)

എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍

പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ (ഞാനുറങ്ങാന്‍..)

ഞാനുറങ്ങീടുമ്പോഴെല്ലാം

എനിക്കാനന്ദനിദ്ര നല്‍കേണം (2)

രാത്രി മുഴുവനുമെന്നേ

നോക്കി കാത്തുസൂക്ഷിക്കുക വേണം (ഞാനുറങ്ങാന്‍..)

Wednesday, May 30, 2018

എമ്മാനുവേല്‍ എമ്മാനുവേല്‍ നിന്നോടു കൂടെ വാഴുന്നു


Christian devotional song
Emmanuel Emmanuel ninnodu koode vazhunnu ravum pakalum vazhunnu Malayalam lyrics


എമ്മാനുവേല്‍ എമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു 
ദൈവം നിന്നില്‍ വാഴുന്നു (എമ്മാനുവേല്‍..)
ആകാശത്തെങ്ങും തേടേണ്ട നീ 
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (എമ്മാനുവേല്‍..)

എൻ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍ ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും


Christian devotional song
En yeshu nadhante padatthinkal njan ini ennalum ee mannil jeevichidum Malayalam lyrics

എൻ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്‌
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്ല ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)

എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍ എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ


Ente aduthu nilkkuvan yeshuvunde ellarum varuvin Malayalam Christian devotional song with lyrics



എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം 
(എന്‍റെ അടുത്തു..)
ലാ ലാ ലാ ല ലാ (4)
ലാ ലാ ലാ ല ലാ (4)
ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)
ഗുരുവല്ലേ.. കൃപയല്ലേ.. 
കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി 
(എന്‍റെ അടുത്തു..)
ലാ ലാ ലാ ല ലാ (8)
ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)
അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)
അവനല്ലേ.. ഗുരുവല്ലേ..
മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം 
ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം 
(എന്‍റെ അടുത്തു..)

ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും..

Athmavil varamaruliyalum aapadam kanivaruliyalum Malayalam Christian devotional song with lyrics

ആത്മാവില്‍ വരമരുളിയാലും
ആപാദം കനിവരുളിയാലും
യേശുവെന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം
ഭൂലോക പാപങ്ങളെല്ലാം അകറ്റുന്ന
കൈവല്യസൂര്യപ്രകാശം.....(ആത്മാവില്‍....)

ഈ വിശ്വമാകെ....നിന്നെ സ്തുതിപ്പൂ....(2)
ഹാലെലൂയ്യ.....ഹാലെലൂയ്യാ.....(ആത്മാവില്‍....)

ധ്യാന ജപനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി....(2)
ആ മാര്‍ഗ്ഗമാണെന്‍റെ ആലംബമിന്നും
അഖിലജനമഹിത മനസ്സറിയുന്നിതെന്നും...(2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....)

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒളിവിലകള്‍ ആടി...(2)
ഈ ശാന്തിയാണെന്‍റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും...(2)
ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....)

ജീവിതം ഒരു നീരാഴി ഞാനതില്‍ ഒരു യാത്രികന്‍..തോണിയില്‍ തുണയേകുവാന്‍ നീ വരൂ യേശുവേ...

Jeevitham oru neerazhi njanathil oru yathrikan Malayalam Christian devotional song with lyrics

ജീവിതം ഒരു നീരാഴി
ഞാനതില്‍ ഒരു യാത്രികന്‍...(2)
തോണിയില്‍ തുണയേകുവാന്‍
നീ വരൂ യേശുവേ...                            (ജീവിതം...)

ദൂരെ വിധിയാം കാര്‍മുകിലാടി
കാറ്റും പെരുകുകയായി
ഞാനീക്കടലില്‍ നീര്‍മിഴിയോടെ
നിന്‍റെ കരതലം തേടി
കരുണയോടെ അരികില്‍ വന്നീ-
തുഴതുഴഞ്ഞാ കരയണക്കൂ
പകരമെന്‍ ഹൃദയം നല്‍കിടാം ഞാന്‍.....(ജീവിതം....)

കേഴും മനസ്സില്‍ പ്രാര്‍ത്ഥന മാത്രം
ഒഴുകീ നിറമിഴിതീര്‍ത്ഥം...(2)
നീളും തിരകള്‍ ഭീതിയുണര്‍ത്തേ
പാടി അടിയനും സ്തോത്രം
തെളിനിലാവേ കൃപ ചൊരിഞ്ഞീ-
കടലിലെന്‍റെ വഴി തെളിക്കൂ
പകരമെന്‍ ജന്മം നല്‍കിടാം ഞാന്‍.....(ജീവിതം...)

നിന്‍റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ നിന്‍റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍ നിന്നെ താരാട്ടു പാടിയുറക്കാന്‍

Ninte thakarchayil aswasamekan ninte thalarchayil onnu cheran ninne tharattu padi urakkan itha itha ninte amma Malayalam Christian devotional song with lyrics

നിന്‍റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍
നിന്‍റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍
നിന്നെ താരാട്ടു പാടിയുറക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ.....(നിന്‍റെ തകര്‍ച്ച...)

സ്നേഹത്തോടെന്നെ ഉദരത്തില്‍ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളില്‍ താങ്ങിയോളല്ലോ
നിന്‍ വേദനയില്‍ നിന്‍ സഹനത്തീയില്‍
വിങ്ങിവിതുംമ്പും നിന്‍ ഹൃദയക്കോണില്‍
നിര്‍മ്മല സ്നേഹത്തെളിനീരു നല്‍കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ....(2)

തിരുകുടുംബത്തിന്‍ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാമമ്മ
ഇതാ...ഇതാ നിന്‍റെ അമ്മ....

പാപികള്‍ക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാര്‍ത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റില്‍ നീ പിടയുമ്പോള്‍
സാന്ത്വനമേകാന്‍ നിന്‍ കണ്ണീരൊപ്പാന്‍
നിന്നെയെന്നും മാറോടു ചേര്‍ക്കാന്‍
ഇതാ...ഇതാ നിന്‍റെ അമ്മ...(2)......നിന്‍റെ തകര്‍ച്ച...)

രാജാവിന്‍ രാജാവെഴുന്നള്ളുന്നു ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു

Rajavin rajav ezhunnullunnu devante devan ezhunnullunnu Christmas Carol and Christian devotional song with Malayalam lyrics


രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഘമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍

ഹാലേലൂയ്യാ.......(3)
ഹാ...ലേ...ലൂയ്യാ.....(രാജാവിന്‍ .....)

കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യരൂപനായ് അവതരിച്ചു.....(2)
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ...(2).....(രാജാവിന്‍...)

കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു....(2)
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു...(2)....(രാജാവിന്‍...)

പുല്ക്കുടിലില്‍ കല്‍തൊട്ടിയില്‍ മറിയത്തിന്‍ പൊന്‍മകനായ്



പുല്ക്കുടിലില്‍ കല്‍തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിനോര്‍മ്മ ദിനം.......(പുല്‍ക്കുടിലില്‍.....)

പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)

മെല്‍‌ഷ്യരും കാസ്പറും
ബെല്സസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മശിഹാ പിറന്ന ദിനം.....(2)

"നീചരില്‍ നീചനായ ഹെരോദേസ് നടത്തിയ ശിശുഹത്യയെക്കാള്‍ ഭീകരങ്ങളായ നരവേട്ടകള്‍ ഇവിടെ പ്രതിദിനം നടക്കുമ്പോള്‍ പ്രീയമുള്ളവരെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ തന്നെ അറിഞ്ഞിരുന്നെങ്കില്‍...."

പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)

ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം.....(2)

"ലോകത്തിലെ സകല വേദനകളും ക്ഷമയോടെ സഹിച്ച രക്ഷകനായ മശിഹായുടെ ജന്മസുദിനത്തില്‍ സ്നേഹമുള്ളവരെ നമുക്ക് നമ്മുടെ അയല്‍ക്കാരെയും അവശരേയും അങ്ങനെ നമ്മെ തന്നയും സ്നേഹിക്കാം സ്നേഹമാണ് ദൈവം

പോരൂ മണ്ണിലെ ഇടയന്മാരേ
പാടൂ വിണ്ണിലെ മാലാഖകളെ.....(2)
പാലും കമ്പിളിയും കിന്നരവും താളവുമായ്...(പുല്‍ക്കു..)

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ ആഴമാര്‍ന്ന നിന്‍ മഹാത്യാഗത്തെ......

Krooshil kandu njan nin snehathe azhamarnna nin maha thyagatthe Malayalam Christian devotional song with lyrics

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാത്യാഗത്തെ..............(2)

പകരം... എന്തു... നല്‍കും... ഞാനിനി
ഹൃദയം... പൂര്‍ണ്ണമായ് നല്‍കുന്നു നാഥന്...(2)

സൃഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും...(2)

പകരം എന്തു നല്‍കും ഞാനിനി
നന്ദിയാലെന്നും വാഴ്ത്തീടും സൃഷ്ടാവേ....(2)

അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിന്‍ ശക്തിയേ.......(2)

പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു താതനായ്.....(2)

മൊഴിയില്‍ കേട്ടൂ രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ...(2)

പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്...(2)

നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്........(2)

പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളോം ഓര്‍മ്മിക്കും യാഗത്തെ....(2)

സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു മണ്ണും വിണ്ണും അതേറ്റുപാടുന്നു

Sankkeerthanangal neethimane vazhthunnu mannum vinnum athettu padunnu Malayalam Christian devotional song with lyrics



സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റുപാടുന്നു....(2)
പീഢിതരേ ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ മംഗളമാം സൂക്തമിതാ....(2)
മര്‍ദ്ദകരെ ദൈവത്തെ ഭയപ്പെടുവീന്‍
ചൂഷകരെ ശിക്ഷകളുണ്ടോര്‍ത്തോളിന്‍...(2).......സങ്കീ.....

അനാദിയായോന്‍ വാഴുമ്പോള്‍
ദു:ഖമെന്തിനു മാനവരെ
സത്യമറിയൂ സാക്ഷികളെ....(2)
പാപ മനസ്സില്‍ ശാന്തി അരുളും
ധ്യാന സവിധം ഈയാശയം.......(സങ്കീര്‍ത്തനങ്ങള്‍...)

പിതാവിനെ നാം വാഴ്ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ...(2)
നീല നഭസ്സില്‍ സൂര്യകിരണം
പോലെ തെളിയും ഈയാശയം...(2)

നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ നിന്‍ കൃപയിന്‍ ആഴമറിയാന്‍...

Nadha ninne kanan nin padhangal pulkan nin krapayin azham ariyan Malayalam Christian devotional song with lyrics

നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍.....(2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
ന്ഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍......(നാഥാ നിന്നെ....)

കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ...(2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം...(2)...നാഥാ..

കൈകള്‍ തളരുമ്പോള്‍ കാല്‍കള്‍ ഇടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍...(2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍...(2)...നാഥാ..

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ.

Karayunna mizhikalil kanner thudaykkuvan karunya roopa varumo Christian devotional song with Malayalam lyrics

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ...(2)
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ...(2).......കരയുന്ന.....

മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ...(2)
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ....(2)......കരയുന്ന......

സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ...(2)
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ...(2)........കരയുന്ന.....

നട്ടുച്ചനേരത്ത് കിണറിന്‍റെ തീരത്ത് വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ-നാരി

Nattucha nerath kinarinte theerath vellathinay njan kathiruppu nari Christian devotional song with Malayalam lyrics

നട്ടുച്ചനേരത്ത് കിണറിന്‍റെ തീരത്ത്
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ-നാരി
ഒരു പാത്രം ദാഹജലം നീ എനിക്കു നല്‍കൂ

    അയ്യയ്യോ നീയൊരു യൂദന്‍
    ഞാനിന്നൊരു ശമരായത്തി
    ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ
    ഞാന്‍ കോരിയ വെള്ളം തൊട്ടാല്‍ തീണ്ടലില്ലേ

അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാല്‍
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍
ജീവന്‍റെ ജലം കോരി തരുമല്ലോ ഞാന്‍

    കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും
    ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും
    ജീവന്‍റെ ജലം പിന്നെ എങ്ങനെ കിട്ടും

ഞാന്‍ നല്‍കും നിത്യജലം നീ വിശ്വാസമായിന്നു കുടിച്ചാല്‍
നാരി നിനക്കൊരുനാളും ദാഹിക്കില്ല
നാരി നിനക്കൊരുനാളും ദാഹിക്കില്ല

    ആ ദിവ്യജലം നാഥാ നല്‍കേണമെനിക്കൊരു പാത്രം 
    വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ 
    വീണ്ടും ഞാന്‍ വെള്ളം കോരാന്‍ പോരേണ്ടല്ലോ 

മഹിളെ നീ വീട്ടില്‍ പോയ്‌ നിന്‍ കണവനേയും കൊണ്ടുവരൂ നീ
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം
അപ്പോള്‍ ഞാന്‍ കോരി വിളമ്പാം ജീവന്‍റെ ജലം

    ഗുരുവേ നീ കോപിക്കരുതേ വീട്ടില്‍ ഞാനെന്തിനു   പോകാന്‍ 
    ഇല്ലില്ല സത്യമെനിക്കു ഭര്‍ത്താവില്ല
    ഇല്ലില്ല സത്യമെനിക്കു ഭര്‍ത്താവില്ല

നീ ചൊന്നതു സത്യം തന്നെ കണവന്മാര്‍ അഞ്ചുണ്ടായി
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ല
ഇപ്പോഴുള്ളവനോ നിന്‍റെ ഭര്‍ത്താവല്ല

    നിന്‍ നിതമെന്‍ ജീവചരിത്രം നീയെങ്ങനെ സര്‍വ്വമറിഞ്ഞു
    ദൈവകരം തെളിവായ്‌ നിന്നില്‍ കാണുന്നു ഞാന്‍
     ദൈവകരം തെളിവായ്‌ നിന്നില്‍ കാണുന്നു ഞാന്‍

മകളെ നീ ശങ്കിക്കണ്ട ദൈവത്തിന്‍ പുത്രന്‍ തന്നെ
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക
നിന്‍ മുന്‍പില്‍ നില്‍ക്കുന്നു നീ അറിഞ്ഞുകൊള്‍ക

    നാഥാ നിന്‍ തിരുമൊഴി കേള്‍ക്കാന്‍ ഭാഗ്യമെനിക്കെങ്ങനെ ഉണ്ടായ്‌
    തൃപ്പാദം വിശ്വാസമോടെ വണങ്ങിടുന്നേ
    തൃപ്പാദം വിശ്വാസമോടെ വണങ്ങിടുന്നേ

തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനേ...

Thannalum nadha athmavine ashwasadhayakane Christian devotional song with Malayalam lyrics

തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ...
തന്നാലും നാഥാ നിന്‍ ജീവനെ
നിത്യസഹായകനേ...(2)

അകതാരിലുണര്‍വ്വിന്‍റെ പനിനീരുതൂകി
അവിരാമം ഒഴുകി വരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകി വരൂ...(2).........തന്നാലും.....

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകി വരൂ....(2)........തന്നാലും...

എന്നെ ഒരുനാളും കൈ വിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല

Enne oru nalum kai vidaruthe enikkinni bhoomiyil aarumilla Christian devotional song with Malayalam lyrics


എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ....(എന്നെ ഒരു....)

ഓ...യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍...(2)
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും...(2)
(എന്നേ ഒരുനാളും...)

പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ...(2)
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്‌
എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും
ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)

ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ...(2)
അവിടുന്നെന്‍റെ എല്ലാം അറിയുന്നല്ലോ
എന്‍ അപരാധം മറന്നു അനുഗ്രഹിക്കൂ
ഓ...ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ...(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ...(എന്നേ ഒരു...)

നന്മ നേരുമമ്മ...വിണ്ണിന്‍ രാജകന്യ ധന്യ സര്‍വ്വ വന്ദ്യ...മേരീ ലോക മാതാ

Nanma nerum amma vinnin raja kanya dhanya sarvva vandya Christian devotional song from the movie Aparaadhi with Malayalam lyrics

നന്മ നേരുമമ്മ...വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ...മേരീ ലോക മാതാ.....(2)

കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അംബയായ ദേവി...മേരീ ലോക മാതാ.....(2).....നന്മ.....

മാതാവേ...മാതാവേ...മണ്ണിന്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹ ധാര.....(2)
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരീ ലോക മാതാ.....(2)

പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ....(2)
ആശാപൂരം നീയേ...ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരീ ലോകമാതാ....(2)...നന്മ....

Tuesday, May 29, 2018

ജറുശലേമിന്‍ നായകനെ വാഴ്ത്തുവീന്‍ നിത്യമഹോന്നത നാഥനെ വാഴ്ത്തുവീന്‍

Jerusalemin nayakhane vazhthuvin nithya mahonnatha nadhane vazhthuvin Christian devotional and Christmas Carol song with Malayalam lyrics

ജറുശലേമിന്‍ നായകനെ വാഴ്ത്തുവീന്‍
നിത്യമഹോന്നത നാഥനെ വാഴ്ത്തുവീന്‍
ദൈവത്തിന്‍ പ്രീയജാതന്
തപ്പുകള്‍ തമ്പുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവീന്‍....(2)

കര്‍ണ്ണമനോഹര രാഗം പകരും ഗീതിയാല്‍
വനവദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നു....(2)
വാനവരൊത്ത് മാനവരും
ദൈവത്തിന്‍ തിരുസന്നിധിയില്‍
ഹല്ലേലൂയ്യ പാടി വാഴ്ത്തുവിന്‍....(2)...ജറുശ......

മഞ്ജുളമോഹന കീര്‍ത്തനം പാടി പോകനാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹദൂതുമായ്‌....(2)
സുവിശേഷത്തിന്‍ സാക്ഷികളായ്
ലോകത്തിന്‍ പൊന്‍ ദീപമായ്
ഏകിടുവീന്‍ നല്‍ ക്രിസ്തുവിന്‍ സന്ദേശം....(2)...ജറുശ....

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ

Aayiram soorya golangal onnich udhichalum aakumo nin mugha shobha pole Christian devotional song with Malayalam lyrics

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ

ദിവ്യസമാഗമകൂടാരത്തില്‍
ദിവ്യദര്‍ശനമേകിയപോല്‍
ഉന്നതസ്നേഹാഗ്നിജ്വാലയായ്
തെളിയൂ...തെളിയൂ....(ആയിരം....)

നീതിസൂര്യനായവനെ
സ്നേഹമായുണര്‍ന്നവനെ
ശാന്തിയായ് ജീവനായ്
മഹിയില്‍ പാവനദീപമായ്...(2)
നീ തെളിഞ്ഞ വീഥിയില്‍
നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ...(ആയിരം....)

ലോകപാപങ്ങള്‍ ഏറ്റവനെ
പാപവിമോചകനായവനെ
ശാന്തനായ് ശൂന്യനായ്
കുരിശില്‍ വേദന ഏറ്റവനെ....(2)
നിന്‍റെ ഉദ്ധാനശോധനയില്‍
നിര്‍മ്മലമാനസരായിടുവാന്‍
കനിയണമേ കാരുണ്യമേ....(ആയിരം....)

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍ കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും

Kannuneer thazhvarayil njanettam valanjeedumbol Christian devotional song with Malayalam lyrics


കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി
ജയില്‍ അറ നീര്‍ച്ച വാളോ മരണമോ വന്നിടട്ടെ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍
ചങ്കിനു നേരേ വരും വന്‍ഭാരം മാറിപ്പോകും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കാലങ്ങള്‍ കാത്തിടുന്നേ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ആബ്ബാ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നല്‍കണേ

Aaba daivame aliyum snehame asha nalame abhayam nalkane Christian devotional song with Malayalam lyrics

ആബ്ബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്‍കണേ

നിന്‍റെ ദിവ്യ രാജ്യം മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍
മണ്ണും വിണ്ണും പാടും നിന്‍റെ പുണ്യഗീതം
പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടണം
താതനാം മഹേശനെ......(2).........(ആബ്ബാ......)

സ്വര്‍ഗ്ഗരാജ്യ സീയോനില്‍
വാനദൂതരെല്ലാരും
കീര്‍ത്തിക്കും രാജാവേ...
മന്നിടത്തില്‍ മാലോകര്‍
ആമോദത്തോടൊന്നായി
പൂജിക്കും രാജാവേ........(2)
(നിന്റെ ദിവ്യ....)

അദ്ധ്വാനിച്ചിടുന്നോനും
ഭാരം വഹിക്കുന്നോനും
ആലംബം നീയല്ലോ
പ്രത്യാശിച്ചിടുന്നോര്‍ക്ക്
നിത്യരക്ഷ എകീടും
ആനന്ദം നീയല്ലോ......(2)
(നിന്റെ ദിവ്യ....)

ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍ വെറുതേ പുറകോട്ടു നോക്കി-ഞാന്‍ വെറുതേ പുറകോട്ടു നോക്കി

Jeevitha sayahna theeratthirunnu njan veruthe purakottu nokki Christian devotional song with Malayalam lyrics

ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍
വെറുതേ പുറകോട്ടു നോക്കി-ഞാന്‍
വെറുതേ പുറകോട്ടു നോക്കി
ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍
മണ്ണില്‍ മായാതെ കാണ്മൂ...
ഇനിയും മായാതെ നില്‍പ്പൂ.....(ജീവിത....)

അജ്ഞാതമാം രണ്ടു പാദങ്ങള്‍ കൂടി
കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം...(2)
ജനനം മുതല്‍ എന്‍റെ യാത്രയില്‍ തുണയായ്
എന്നോടൊപ്പം നടന്നവനാര്...
മകനേ അന്നതു ഞാനായിരുന്നു
നിന്നെ സൃഷ്ടിച്ച നിന്‍റെ ദൈവം.....(2)......ജീവിത.....

എങ്കിലെന്‍ നാഥാ എന്‍റെയാ കാലടികള്‍
എന്‍ ക്ലേശകാലത്തു കാണുന്നില്ല...(2)
ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍
എന്തേ നീ എന്‍ കൂടെ നടന്നതില്ല...
മകനേ അന്നതും ഞാനായിരുന്നു
അന്നു നീ എന്‍ തോളിലായിരുന്നു...(2)....ജീവിത.....

ഈശോ നീയെന്‍ ജീവനില്‍ നിറയേണം നാഥാ നീയെന്‍ ഉള്ളിലെ സ്വരമല്ലോ...

Eesho neeyen jeevanil nirayenam nadha neeyen ullile swaramallo Christian devotional song with Malayalam lyrics

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്‍ ഉള്ളിലെ സ്വരമല്ലോ...
ആത്മാവിലെ ചെറു പുല്‍ക്കൂട്ടില്‍
കാണുന്നു നിന്‍ തിരുരൂപം ഞാന്‍
കനിവോലും ആ രൂപം........(ഈശോ....)

തുളുമ്പുമെന്‍ കണ്ണീര്‍കായല്‍
തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിതഭാരം
ചുമന്നു ഞാന്‍ നിന്നു
പാദം തളരുമ്പോള്‍
തണലിന്‍ മരമായ്‌ നീ
ഹൃദയം മുറിയുമ്പോള്‍
അമൃതിന്‍ ഉറവായ് നീ
എന്നാളും ആശ്രയം നീ മാത്രം
എന്‍ നാഥാ...തുടയ്ക്കുകെന്‍ കണ്ണീര്‍....(ഈശോ...)

കിനാവിലെ സാമ്രാജ്യങ്ങള്‍
തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായി
ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍
പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ
എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നേ അറിയുന്നു
എന്‍ നാഥാ...നമിപ്പൂ ഞാന്‍ എന്നും.....(ഈശോ...)

Monday, May 28, 2018

ഈശ്വരനെ തേടി ഞാന്‍ നടന്നു... കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു

Eeswarane thedi njan nadannu kadalukal kadannu njan thiranju christian devotional song with malayalam lyrics


ഈശ്വരനെ തേടി ഞാന്‍ നടന്നു...
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍.........(ഈശ്വരനെ....)

എവിടെയാണീശ്വരന്‍റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല...
എവിടെയാണീശ്വരന്‍റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല....(ഈശ്വരനെ....)

കണ്ടില്ല കണ്ടില്ലെന്നോതി ഓതി
കാനന ചോല കുണുങ്ങി ഓടി
കാണില്ല കാണില്ലന്നോതി ഓതി
കിളികള്‍ പറന്നു പറന്നു പോയി........(ഈശ്വരനെ....)

അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്‍റെ വാസം
സ്നേഹമാണീശ്വരന്‍റെ രൂപം.........(3)

എന്‍റെ മുഖം വാടിയാല്‍.. ദൈവത്തിന്‍ മുഖം വാടും.. എന്‍റെ മിഴികള്‍ ഈറനണിഞ്ഞാല്‍... ദൈവത്തിന്‍ മിഴി നിറയും

Ente mugham vadiyal daivathin mugham vadum ente mizhikal eerananinjal daivathin mizhi nirayum Christian devotional song with Malayalam lyrics

എന്‍റെ മുഖം വാടിയാല്‍..
ദൈവത്തിന്‍ മുഖം വാടും..
എന്‍റെ മിഴികള്‍ ഈറനണിഞ്ഞാല്‍...
ദൈവത്തിന്‍ മിഴി നിറയും........................(2)

ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തേങ്ങും.......(2)
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍
ദൈവത്തിന്‍ കരളലിയും............ഞാന്‍ പാപം.......
(എന്‍റെ മുഖം........)

ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും......(2)
അവനെന്നെ തോളിലെടുക്കും
സ്നേഹത്താല്‍ താലോലിക്കും....ഞാന്‍ നന്മകള്‍.....
(എന്‍റെ മുഖം.........)

സത്യനായകാ മുക്തിദായകാ പുല്‍ത്തൊഴുത്തില്‍ പുളകമായ സ്നേഹഗായകാ ശ്രീ...യേശുനായകാ.

Sathyanayaka mukthidayaka pulthozhutthil pulakamaya Christian devotional song from the movie Jeevitham Oru Gaanam with Malayalam lyrics


സത്യനായകാ മുക്തിദായകാ
പുല്‍ത്തൊഴുത്തില്‍ പുളകമായ
സ്നേഹഗായകാ ശ്രീ...യേശുനായകാ......(സത്യനായകാ...)

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ.....(2)
നിന്നോളി കണ്ടുണര്‍ന്നിടാത്ത കണ്ണ് കണ്ണാണോ...
നിന്‍റെ കീര്‍ത്തികേട്ടിടാത്ത കാത് കാതാണോ....(2)

(സത്യനായകാ....)

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ത്ഥമേ
സാഗരത്തിന്‍ തിരയേ വെന്ന കര്‍മ്മ കാണ്ഡമേ....(2)
നിന്‍ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ...
നിന്‍റെ രാജ്യം വന്നുചേരും പുലരി എന്നാണോ....(2)
(സത്യനായകാ....3)

യാഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍ രാപാര്‍ത്തിരുന്നോരജപാലകര്‍

Yahoodhiyayile oru gramatthil oru dhanu masathin kulirum ravil Christian devotional and Christmas Carol song with Malayalam lyrics

യാഹൂദിയായിലെ  ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവ നാദം കേട്ടു ആമോദരായ്....

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി....ഗ്ലോറിയ....
അന്നു തിങ്കള്‍ കല പാടി...ഗ്ലോറിയ........

താരകം തന്നെ നോക്കി...ആട്ടിടയര്‍ നടന്നു...(2)
തേജസ് മുന്നില്‍കണ്ടു അവര്‍ ബേതലേം തന്നില്‍ വന്നു..(2)
രാജാധിരാജന്‍റെ പൊന്‍തിരുമേനി.....(2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു......(വര്‍ണ്ണ....)

മന്നവര്‍ മൂവരും...ദാവീദിന്‍ സുതനെ....(2)
കണ്ടുവണങ്ങീടുവാന്‍ അവര്‍ കാഴ്ചയുമായ്‌ വന്നു...(2)
ദേവാധിദേവന്‍റെ തിരുസന്നിധിയില്‍.......(2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി.........(യഹൂദി......)

അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ....സ്നേഹ സ്വരൂപാ

Anupama sneha chaithanyame mannil prakshicha vindeepame njagalil nin dheepthi pakaraname yeshuve sneha swaroopa ..Christian devotional song from the movie Varnappakittu with Malayalam lyrics

അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ....സ്നേഹ സ്വരൂപാ....

[സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍...(2)]   

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ...(2)
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ...(2)      സ്നേഹമേ......

നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസായൊന്നു ചേരാന്‍....(2)
സുഖവും ദു:ഖവും പങ്കിടുവാന്‍
തുനയേകണമേ നാഥാ....(2)       സ്നേഹമേ......

വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍

Vazhiyarikil padhikanay kaathu nilkkum nadhan vazhi thettiyal snehamode thediyethum nadhan Christian devotional song with Malayalam lyrics

ആ.......ആ.........ആ.........ആ........
വഴിയരികില്‍ പഥികനായ്
കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ
തേടിയെത്തും നാഥന്‍...(2)
അകലെ നിന്നും കാണും നേരം
ഓടിയെത്തും ചാരേ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി
ഉമ്മവയ്ക്കും നാഥന്‍..(2).......വഴിയരികില്‍.....

പാപങ്ങള്‍ ചെയ്തുചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍....(2)
ഓര്‍ക്കുക നീ....ഓര്‍ക്കുക നീ...
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്....(വഴി.....)

അന്ധന്മാര്‍ അന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി...(2)
ഓര്‍ക്കുക നീ....ഓര്‍ക്കുക നീ...
പാപികളേ തേടിവന്ന നാഥനുണ്ടെന്ന്
ക്രൂശിതനായ് മരിച്ചുയിര്‍ത്ത യേശുഉണ്ടെന്ന്....(വഴി...)

വാനമ്പാടി പാടും പോലെന്‍ ഉള്ളം വാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേ...

Vanampadi padum polen ullam vazhthunnu ninne lokayke nadha yeshuve Christian devotional song with Malayalam lyrics

വാനമ്പാടി പാടും പോലെന്‍ ഉള്ളം
വാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേ...
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചക...
(വാനമ്പാടി.....)

കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം...(2)
എന്‍...ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍വരം നീയേ ആശ്രയം....(വാനമ്പാടി....)

കാതില്‍ തേന്‍മാരി പൊഴിയും നിന്‍ നാമം
കണ്ണിന്‍ ഒളിയായി തെളിയും നിന്‍ രൂപം...(2)
എന്‍...രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും...(വാനമ്പാടി....)

ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍ക്കൂട്ടില്‍ പ്രഭാതമായി ദൈവത്തിന്‍ സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി

 Christmas ravanaja neram pulkoottil prabhathamaayi daivathin suthan pirannu Christian devotional and Christmas Carol song with Malayalam lyrics


ക്രിസ്മസ് രാവണഞ്ഞ നേരം
പുല്‍ക്കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരിന്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്കുന്നിതാ....(വാനില്‍....)

ക്രിസ്മസ് രാവണഞ്ഞനേരം.....

ഈ ശാന്തതയിലൊരുനിമിഷം ഓര്‍ക്കുവീന്‍...
ഓര്‍ക്കുവീന്‍....
നിന്‍ സോദരനില്‍ ഈശനെ നീ കണ്ടുവോ...
കണ്ടുവോ....
മനുഷ്യരന്യരായ് അകലുവാന്‍
മനസ്സിലുയരുന്ന മതിലുകള്‍
ഇനി നീക്കി മന്നില്‍ ശാന്തിയേകാന്‍
ക്രിസ്മസ് വന്നിതാ....(വാനില്‍.....)

ഏകാന്തതയില്‍ ഈശ്വരനില്‍ ചേരുവീന്‍...
ചേരുവീന്‍....
നീ തേടിവന്ന ശാന്തതയും നേടുവീന്‍....
നേടുവീന്‍....
മതവികാരത്തിന്നുപരിയായ്
മനുജരെല്ലാരും ഉണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടും
ക്രിസ്മസ് വന്നിതാ....
ലല്ല....ല...ല...ല...ല....ല്ല....ല്ല.....ല.....(വാനില്‍.....)

കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക

Kalvarikunnile Karunyame Kaval vilakkavuka koorirul pathayil manavarkkennum nee deepam kolutheeduka Christian devotional song with Malayalam lyrics

കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക....(2)

മുള്‍മുടി ചൂടി ക്രൂശിതനായി
പാപലോകം പവിത്രമാക്കാന്‍...(2)
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്‍റെ വിശുദ്ധമാം വേദവാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....(കാല്‍വരി....)

കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ....(2)
നിന്‍റെ ചൈതന്യമേ പ്രാണനാളങ്ങളില്‍
എന്നും ക്ഷമിക്കുന്ന ശ്വാസമല്ലോ...(2)
നിന്‍റെ വിലാപം പ്രപഞ്ചഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദു:ഖരാഗം
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....(കാല്‍വരി....)

കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ താഴെയീ പുല്‍ത്തൊട്ടിലില്‍ രാജരാജന്‍ മയങ്ങുന്നു.

Kaval malakha mare kannadaykkaruthe thazheyi pulthottilil raja rajan mayangunnu Christian devotional song with Malayalam lyrics

കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ പുല്‍ത്തൊട്ടിലില്‍
രാജരാജന്‍ മയങ്ങുന്നു......(2)

ഉണ്ണീ ഉറങ്ങ്‌....ഉണ്ണീ ഉറങ്ങ്‌...ഉണ്ണീ ഉറങ്ങുറങ്ങ്...

തളിരാര്‍ന്ന പൊന്മേനി നോവുമേ
കുളിരാര്‍ന്ന വൈക്കോലിന്‍ തൊട്ടിലല്ലേ...(2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ.......(2)......കാവല്‍.....

നീലനിലാവല നീളുന്ന ശാരോണ്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ.....(2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശൈയ്യയൊരുക്കൂ.....(2).....കാവല്‍.....

യോര്‍ദ്ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റെ.....(2)
പുല്‍കിയുണര്‍ത്തല്ലേ നാഥന്‍ ഉറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ......(2)......കാവല്‍.....

Sunday, May 27, 2018

കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ

Karunamayane Kaval vilakke kanivin nalame Christian devotional song from the movie Oru Maravathoor Kanavu with Malayalam lyrics

കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ....(2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ...
അഭയം നല്‍കണേ.....(കരുണാ....)

പാപികള്‍ക്ക് വേണ്ടി വാര്‍ത്തുനീ
നെഞ്ചിലെ ചെംനിണം
നീതിമാന്‍ നിനക്ക് തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍നഖേന്തുവില്‍ വിലോലം....(2)
നിത്യനായ ദൈവമേ....
കാത്തിടേണമേ.....(കരുണാ.....)

മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
മണ്‍കുടീര വാതിലില്‍
നൊമ്പരങ്ങളോടെയന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ...നാഥാ
നീറുമെന്നിലെ മൌനം....(2)
ഉള്ളു നൊന്തു പാടുമെന്‍
പ്രാര്‍ത്ഥനാമൃതം....(കരുണാ....)

അലകടലും കുളിരലയും മലര്‍ നിരയും നാഥനെ വാഴ്ത്തുന്നു

Alakadalum kuliralayum malar nirayum nadhane vazhthunnu Christian devotional song with Malayalam lyrics



അലകടലും കുളിരലയും മലര്‍ നിരയും
നാഥനെ വാഴ്ത്തുന്നു...(2)
കുളിര്‍ചന്ദ്രികയും താരാപഥവും...(2)
നാഥന്‍റെ നന്മകള്‍ വാഴ്ത്തുന്നു...(2)    അലകടലും....

അനന്തനീലാകാശവിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ...(2)
അനന്യസുന്ദരമീമഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ...
അല്ലേ....(അലകടലും....)

ഈ ലോകമോഹത്തിന്‍ മായാവലയം
നശ്വരമാം മരീചികയല്ലേ...(2)
മൃതമാം എന്നാത്മാവിന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ.....
അല്ലേ....(അലകടലും...)

മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൌഖ്യം നേടും

Mradhuvay nee thodukil ennathmam soukhyam nedum Christian devotional song with Malayalam lyrics

മൃദുവായ് നീ തൊടുകില്‍
എന്നാത്മം സൌഖ്യം നേടും
ഹൃദയം ഇനി എന്നും
നിന്‍ വാസഗേഹം ആകും
കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും
വിശ്വാസത്താലെ കാണുന്നിതാ....(മൃദുവായ്...)

ആത്മ നാശ ഭീതിയാല്‍
നിരാശയില്‍ ഞാന്‍ താഴുമ്പോള്‍
അഭയം നീയേകീ
മുറിവില്‍ തഴുകി
എന്‍ മോക്ഷം നീയല്ലോ....(മൃദുവായ്....)

സാദ്ധ്യമല്ലെന്നോര്‍ത്തതാം
മഹാത്ഭുതങ്ങള്‍ നീ ചെയ്തു
ജന്മം നിന്‍ പാതേ...
സ്തുതിയായ് ഞാനേകാം
നിന്‍ സാക്ഷിയാകും ഞാന്‍....(മൃദുവായ്....)

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...