Thursday, June 7, 2018

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ തുണയായി വന്നവൻ യേശു

Christian devotional song
Jeevitha thoni thuzhanju thuzhanju thalarnnappol Malayalam lyrics

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഃഖത്തിൻ ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

വേദനയിൽ ഞാൻ അമർന്നപ്പോൾ
ആശ്വാസം തന്നവൻ യേശു
യാതനയെല്ലാം ആനന്ദമായ്
എന്നിൽ തീർത്തവൻ യേശു
എന്റെ ഘോരദുരിതങ്ങൾ എല്ലാം
നന്മയായി മാറ്റിയതേശു
എന്നുമെന്നും തൻ കൈകളിൽ
എന്നെ കാത്തവൻ യേശു

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശു
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശു

കുരിശു ചുമന്നു തളർന്നപ്പോൾ
താങ്ങി നടത്തിയതേശൂ
മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ
അഭയം നൽകുന്നതേശൂ
പാപ ചേറ്റിൽ വീണലഞ്ഞപ്പോൾ മോചനമേകിയതേശൂ
ക്ലേശങ്ങളിൽ മുങ്ങി
താഴുമെന്നെ കോരിയെടുത്തവനേശൂ

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശൂ
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശൂ ..

ജീവിത തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
തുണയായി വന്നവൻ യേശൂ
ദുഖത്തിന് ചുഴിയിൽ മുങ്ങി മുങ്ങി താണപ്പോൾ
തീരം ചേർത്തവൻ യേശൂ

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...