Friday, September 29, 2017

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ- Daivam thannathallathonnum illa ente jeevithatthil Christian Devotional song Malayalam lyrics


Daivam thannathallathonnum illa ente jeevithathil Malayalam Christian devotional song with lyrics

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ 
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...

മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്‌
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ)

എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ)

ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ.. Aa karatharil mugham onnamarthi onnu karayan kazhinjirunnenkil Christian Devotional song with Malayalam lyrics

Aa karatharil mugham onnamarthi onnu karayan kazhinjirunnenkil Christian Devotional song with Malayalam lyrics



ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

ഈ ജീവിത കുരിശിന്റെ ഭാരം
ഒന്ന് താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ (2)
ഈ നീറുന്ന ഓർമ്മകൾ എല്ലാം
ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

ആ ക്രൂശിതരൂപത്തിൽ നോക്കി
ഒന്നഅനുതപിക്കാൻ കഴിഞ്ഞെങ്കിൽ (2)
ആ വചനങ്ങൾ അനുസരിച്ചെന്നും
ഒന്ന് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

എഫ്രായിം.....നീ എന്റെ വത്സലപുത്രൻ - Efraim nee ente valsala puthran Christian Devotional song Malayalam lyrics

Efraim nee ente valsala puthran Christian Devotional song Malayalam lyrics with song




എഫ്രായിം.....നീ എന്റെ വത്സലപുത്രൻ
പൊന്നോമന കുട്ടൻ നീ               (2)
നിന്നോടുള്ളെൻ സ്നേഹം അവർണ്ണനീയം
നിന്നോർമ്മ.... എന്നുള്ളിൽ അചഞ്ചലവും

എഫ്രായിം.....നീ എന്റെ വത്സലപുത്രൻ
പൊന്നോമന കുട്ടൻ നീ            

എന്നിൽ നിന്നും നീ അകന്നുപോയി
എൻ പാത വിട്ടു നീ ദൂരത്തായി (2)
എങ്കിലും മകനെ കാരുണ്യമോടെ
തുടിക്കുംമെൻ ഹ്രദയം നിനക്ക് വേണ്ടി (2)

എഫ്രായിം.....നീ എന്റെ വത്സലപുത്രൻ
പൊന്നോമന കുട്ടൻ നീ            

വഴിതെറ്റി എങ്ങും അലഞ്ഞിടാതെ
വരികെന്റെ ചാരത്തായ് വൈകിടാതെ (2)
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നിൽക്കും
എൻമാറിലായ് നിനക്ക് അഭയമേകാം (2)

എഫ്രായിം.....നീ എന്റെ വത്സലപുത്രൻ
പൊന്നോമന കുട്ടൻ നീ               (2)

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും- onnu vilichal odiyente arikilethum song Malayalam lyrics with Video

Onnu vilichal odiyente arikilethum song Malayalam lyrics with Video 
ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും 
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും 
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും 
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2) 
                                1
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും 
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍.. 
                                2
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും 
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും 
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍..

ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം- Ormayil min mugham mathram Malayalam lyrics with Video

Ormayil nin mugham mathram Malayalam Christian Devotional song with Malayalam lyrics with Video 
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു (2)
മിഴികളില്‍ സ്നേഹം ഒഴുകുന്നു
യേശുവേ ജീവദായകാ ജീവിതം നിന്നിലേകുന്നു
നിന്‍ ഹിതം ഞാനറിയുന്നു

ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ
എന്നെയെന്നും കണ്മണിയായ്‌ കരുതുന്നോനേ
ഓമനക്കുട്ടനാക്കുവാന്‍ നാഥാ
എന്‍റെ കൂടെ നീ വരേണമേ (2)
                        1
നീ വരും വഴിയരികില്‍ നിന്നെയും കാത്തിരുന്നു
നിന്‍റെ ദിവ്യവചനങ്ങള്‍ ഏറെ കൊതിച്ചിരുന്നു (2)
അന്ധനാകും എന്‍ നയനം നീ തുറന്നല്ലോ
ധന്യമായിന്നെന്‍റെ ജീവിതം ഈശോയേ
നന്ദിയേറെ ചൊല്ലിടുന്നു ഞാന്‍ 
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു 
മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..)
                        2
തിന്മയെ നന്മയാല്‍ ജയിക്കണം എന്നു ചൊല്ലി
സ്നേഹത്തിന്‍റെ പാഠങ്ങള്‍ നീ പകര്‍ന്നേകി (2)
ശത്രുവിനെ സ്നേഹിക്കാന്‍ അരുള്‍ ചെയ്തവനേ
നിന്‍റെ സ്നേഹം പങ്കു വച്ചിടാം കര്‍ത്താവേ
നിന്‍റെ സാക്ഷി ആയി മാറിടാം
ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു
മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..)

Thursday, September 28, 2017

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ - Daivathe Marannu Kunje Jeevikkaruthe Malayalam Lyrics with Video

Daivathe Marannu kunje Jeevikkaruthe Malayalam Christian devotional song Malayalam lyrics with Video 

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്‍റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ?
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ?
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ (ദൈവത്തെ മറന്നു..)
                                1
നിന്‍റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി
ആത്മാവിന്‍റെ വീണ മീട്ടി നിന്നെത്തഴുകി (2)
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തും ചൂടു നല്‍കി നിന്നെ വളര്‍ത്തി 
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ? (ദൈവത്തെ മറന്നു..)
                                2
ലോകസുഖമോഹമെല്ലാം കടന്നു പോകും
മാനവന്‍റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്‍റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം (ദൈവത്തെ മറന്നു..)

Tuesday, September 26, 2017

ആരും കൊതിക്കും നിന്‍റെ സ്നേഹം -Aarum Kothikkum Ninte Sneham Malayalam Lyrics




Aarum Kothikkum Ninte Sneham Ammaye pol Omanikkum Sneham Lyrics in Malayalam with video

ആരും കൊതിക്കും നിന്‍റെ സ്നേഹം 
അമ്മയെപ്പോലോമനിക്കും സ്നേഹം (2) 
കാരുണ്യത്താലെന്നെ തേടും സ്നേഹമേ 
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ 
നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..)

കിന്നരവും തംബുരുവും മീട്ടീടാം 
ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം 
ഇന്നുമെന്നും ആനന്ദത്താല്‍ പാടാം 
നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം 
                      1
എന്നെ പേരുചൊല്ലി വിളിച്ചു നീ 
നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2) 
ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ 
നിന്‍റെ പുണ്യപാത തെളിച്ചു നീ 
നേര്‍വഴിയില്‍ നയിച്ചു നീ 
ഈശോയേ പാലകനേ 
ഈശോയേ പാലകനേ (കിന്നരവും...) 
                      2
നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും 
എന്നെ മറന്നീടില്ല നീ (2) 
പാപച്ചേറ്റില്‍ വീണകന്നീടിലും 
നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും 
എന്നെ കൈവെടിയില്ല നീ 
മിശിഹായേ മഹൊന്നതനേ 
മിശിഹായെ മഹൊന്നതനേ (കിന്നരവും...) 

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെകയ്പിടിച്ചു നടത്തുന്ന സ്നേഹം Onnumillaykayil Ninnumenne Kaypidichu Nadathunna Sneham Malayalam Lyrics With Video



Onnumillaymayil ninnum enne kaipidichu nadathunna sneham lyrics in malayalam
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ 
കയ്പിടിച്ചു നടത്തുന്ന സ്നേഹം … 
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം..  (2)
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം… (2) 
ഇന്നലെകൾ തന്ന വേദനകൾ 
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2)
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു..(2)
ദൈവസ്നേഹം എത്ര സുന്തരം ..
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..
എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..
ഉൾതടത്തിൻ ധുക്കഭാരമെല്ലാം ..
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ ..(2)
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുക..യായിരുന്നു ..(2)
ദൈവമാണെൻ എകയാസ്രായം..
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ 
കയ്പിടിച്ചു നടത്തുന്ന സ്നേഹം 
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ 
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..ആ ..ആ ..ആ .. (2)

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...