Friday, September 29, 2017

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും- onnu vilichal odiyente arikilethum song Malayalam lyrics with Video

Onnu vilichal odiyente arikilethum song Malayalam lyrics with Video 
ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും 
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും 
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും 
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2) 
                                1
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും 
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍.. 
                                2
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും 
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും 
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍..

No comments:

Post a Comment

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...