Friday, September 29, 2017

ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ.. Aa karatharil mugham onnamarthi onnu karayan kazhinjirunnenkil Christian Devotional song with Malayalam lyrics

Aa karatharil mugham onnamarthi onnu karayan kazhinjirunnenkil Christian Devotional song with Malayalam lyrics



ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

ഈ ജീവിത കുരിശിന്റെ ഭാരം
ഒന്ന് താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ (2)
ഈ നീറുന്ന ഓർമ്മകൾ എല്ലാം
ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

ആ ക്രൂശിതരൂപത്തിൽ നോക്കി
ഒന്നഅനുതപിക്കാൻ കഴിഞ്ഞെങ്കിൽ (2)
ആ വചനങ്ങൾ അനുസരിച്ചെന്നും
ഒന്ന് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരുഹ്രദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

കാൽവരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ... (2)

2 comments:

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...