ഇടറി വീഴുവാന്‍ ഇടതരല്ലേ നീ
യേശുനായകാ...
ഇടവിടാതെ ഞാന്‍ നല്ലിടയനോടെന്നും
പ്രാര്‍ത്ഥിക്കുന്നിതാ...
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ...(ഇടറി....)
മഹിയിന്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നുപോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാരവീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്ത:രംഗം നൊന്തുകേണിതാ...............(ഇടറി.....)
വിശ്വമോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപപ്രായശ്ചിത്തമായ്..
ഉലകില്‍ വീണ്ടും ഞാന്‍ ഉലഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്കുപാത്രം ഞാന്‍
എന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനം
എന്നുമാശ്രയം നീ മാത്രമേ.....................(ഇടറി....)
Fine
ReplyDelete