Friday, June 29, 2018

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song
Navil ennishothan namam Malayalam lyrics


നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം
നാവിൽ എന്നീശോതൻ നാമം

നീയെൻ അരികിൽ വന്നു ഉള്ളം ...തരളിതമായി ..
കാതിൽ തിരുമൊഴി കേട്ടു നീയെൻ ..പൈതലല്ലേ..
ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടുചേർത്തണച്ചു.......

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം

മഹിയും മഹിതാശകളും എന്നെ പുൽകിടുമ്പോൾ..
എന്നും നിൻഹിതമറിയാൻ ഹ്രദയം പ്രാപ്തമാക്കു ..
എൻഹിതമല്ലാ തിരുഹിതം എന്നിൽ എന്നെന്നും നിറവേറണം....

നാവിൽ എന്നീശോതൻ നാമം
കാതിൽ എന്നീശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദിമാത്രം.....


Wednesday, June 20, 2018

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ

Christian devotional song
Njan unarumbozhum njan urangumbozhum malayalam lyrics


ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ

എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ അലിവോടെ കാക്കുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ
എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ
എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ
എന്നും തെളിനീരുനൽകാൻ അണയുന്നവൻ
അവൻ മമനായകൻ  എൻ വഴിയായവൻ എന്നെ താഴാതെ താങ്ങുമെൻ ഈശോ (2)

ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

Christian devotional song
Karayalle neeyente makanalle malayalam lyrics


കരയല്ലേ നീയെന്റെ മകനല്ലേ
നീയെന്റെ മകളല്ലേ (2)
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലെ (2)
എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ നിന്റെ ദുഃഖങ്ങൾ മായുകില്ലേ (2)

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

നീയറിയാതെ നിന്ദ്രയിൽപോലും കൂടെയിരുന്നു ഞാൻ കാവലാകാം(2) നീയകന്നീടുന്ന നേരത്തു ഞാൻ നിന്റെ നിഴലായി കൂടെ വരാം(2)
ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

നീയെനിക്കേകും മുറിവുകളെല്ലാം മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം (2)
നീറുന്ന നെഞ്ചിലെ സ്വാന്തനമായി നിന്റെ തണലായി ചേർന്നിരിക്കാം (2)
എന്നും ഇടയന്റെ മനമോടെ ഞാൻ

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ
തളരല്ലേ ഞാൻ നിന്നെ താങ്ങില്ലെ (2)
എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ നിന്റെ ദുഃഖങ്ങൾ മായുകില്ലേ (2)

കരയല്ലേ നീയെന്റെ മകനല്ലേ നീയെന്റെ മകളല്ലേ

ആത്മാവിൻ ആഴങ്ങളിൽ അറിഞ്ഞു നിൻ ദിവ്യ സ്നേഹം

Christian devotional song
Athmavin azhangalil arinju nin divya sneham Malayalam lyrics

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ

ഒരുനാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു (2)

ഉള്ളിന്റെയുള്ളിൽ നീ കൃപയായി മഴയായി
നിറവാർന്നൊരനുഭവമായി
എന്തോരാനന്ദം എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

അന്നന്നു വന്നിടുന്നോരാവശ്യങ്ങളിൽ
സ്വർഗീയ സാനിധ്യം ഞാനനുഭവിച്ചു (2)

എല്ലാം നന്മയ്ക്കായി തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം
എന്തോരാനന്ദം എന്തോരാനന്ദം

ആത്മാവിൻ ആഴങ്ങളിൽ
അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നുമേശുവെ
മനസ്സിൽ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു
മാറോടെന്നെ ചേർത്തണച്ചു
എന്തോരാനന്ദം

Tuesday, June 19, 2018

മുൾമുടിഅണിഞ്ഞുകൊണ്ടീശോ എൻ മുഖത്തൊരു മുത്തം നൽകി

Christian devotional song
Mulmudi aniju kondieesho Malayalam lyrics



മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം ഏകി
സ്നേഹത്തോടേകിയ മുത്തം വേദനയായ് മാറിയപ്പോൾ (2)
ആ വേദനയ്‌ക്കൊരു പേരുനൽകിഞാൻ
അതിൻ പേരല്ലോ സഹനം (2)

മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം ഏകി

ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസവാക്കിൻ നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആനേരം എൻമുൻപിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെഞാൻ നുകർന്നു
ആ ദിവ്യ നാഥന്റെ സ്നേഹം (2)

മുൾമുടിഅണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻമുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരം... ഏകി 

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

Christian devotional song
Oru nimisham en yeshuvin munpil Malayalam lyrics



ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

കാരിരുമ്പിൻ ആണിയേക്കാൾ
കടോര വേദനയേകി ഞാൻ
ഏറെനാളായി പാപം ചെയ്ത്
നിനക്ക് മുൾമുടി മെനഞ്ഞുഞാൻ
ക്രൂശിതാ ക്ഷമിക്കൂ ....
മറന്നുപോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചിടാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

പാപമെന്നിൽ ഇല്ലയെന്ന്
നിരന്തരം ഞാൻ ഓർത്തുപോയ് നീതിമാനായ് ഞാൻ ചമഞ്ഞു
ചെയ്യേണ്ട നന്മകൾ മറന്നുപോയ്
യേശുവേ ....കനിയു ...
അകന്നു പോകാതെ നിന്നാത്മനേ പകരണെ എന്നും എൻ ജീവനിൽ

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ

Christian devotional song
Ente eesho snehamayi ennilekk ezhunnullumbol Malayalam lyrics


എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ (2)
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

നിൻനാമം ഉരുവിടുവാൻ...  നിൻ ഗീതം ആലപിക്കാൻ... (2)
എൻനാവിനെ ഒരുക്കിടുന്നു തിരുപാദേ വണങ്ങീടുന്നു (2)

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

ആ ...ആ .....ആ ...ആ ....ആ ...ആ ...

നിൻ മാംസം ഭോജനമായ് നിൻ രക്തം പാനീയമായ് (2)
നിന്നിലായ് ലയിക്കും എൻ ജീവിതം നിൻ തിരുമുൻപിൽ സമർപ്പിക്കുന്നു (2)

എന്റെ ഈശോ സ്നേഹമായി എന്നിലേയ്ക്ക് എഴുന്നള്ളുമ്പോൾ
എല്ലാം മറന്നു സ്തുതിപാടുന്നു
നിന്നിൽ അലിയാൻ മിഴിനീരോടെ
ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ

Christian devotional song
Uruki uruki theernnidam oru mezhuku thiripol njan ente ullil nee varanayi kathiruppu njan Malayalam lyrics


ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ (2)
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ

ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ

ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
സ്നേഹമായിഅണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ

ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ 

Monday, June 18, 2018

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..


Christian devotional and Christmas Carol song Dhoore ninnum dhoore..dhoore.. ninnum Malayalam lyrics

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2)
മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2)
ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും മിശിഹാനാഥനെ കണ്ടു(2) - (ദൂരെ നിന്നും ദൂരെ..)
വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍ (2)
നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2) - (ദൂരെ നിന്നും ദൂരെ..)

എനിക്കെന്‍റെയാശ്രയം യേശുവത്രേ സര്‍വ്വശക്തനാമെന്‍ യേശുവത്രേ

Christian devotional song
Enikkente ashrayam yeshuvathre Malayalam lyrics

എനിക്കെന്‍റെയാശ്രയം യേശുവത്രേ
സര്‍വ്വശക്തനാമെന്‍ യേശുവത്രേ
ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍

യേശു മതി, ആ സ്നേഹം മതി
തന്‍ ക്രൂശു മതിയെനിക്ക്
യേശു മതി, തന്‍ ഹിതം മതി
നിത്യജീവന്‍ മതിയെനിക്ക്

കാക്കയെയയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍ (യേശു മതി..)

ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തു തരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തു തരും
യേശു മതിയായവന്‍ (യേശു മതി..)

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാന്‍ കൃപ തന്നീടും
യേശു മതിയായവന്‍ (യേശു മതി..)

പാഴ്ച്ചിലവുകളെ നീക്കിത്തരും
ഇല്ലായ്മകളെ മാറ്റിത്തരും
വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

എനിക്കൊരു ഭവനം പണിതു തരും
ഹൃദയത്തിന്നാഗ്രഹം നിറവേറ്റിടും
പുതിയ വഴികളെ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിലേവര്‍ക്കും രക്ഷ തരും
നല്ല സ്വാഭാവികളായ് തീര്‍ത്തിടും
യേശു മതിയായവന്‍ (യേശു മതി..)

Sunday, June 17, 2018

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു ഞാനെന്‍റെ കുഞ്ഞുന്നാളില്‍

Christian devotional song
Kunjilam umma tharan nadhan koode vannu Malayalam lyrics

കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2)

കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു (2)
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..)

ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു (2)
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)

Friday, June 15, 2018

എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍

Christian devotional song
Enikkay karuthunnavan bharangal vahikkunnavan Malayalam lyrics

എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടാത്തവൻ
യേശു എന്‍ കൂടെയുണ്ട് (2)

പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാൻ
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
             
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..)
               
ഘോരമാം ശോധനയിൽ
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..)

ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കിൽ
ആരെനിക്കെതിരായിടും (2) (പരീക്ഷ..)

പണ്ടൊരു നാളൊരു സമരിയന്‍ ജെറുസലേമിന്‍ വീഥിയില്‍

Christian devotional song
Pandoru naloru samariyan jerusalemin veedhiyil Malayalam lyrics

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്‌
കണ്ടു തന്‍ കുല ശത്രുവിനെ (2)

നിലവിളി കേട്ടവനണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി (2)
കരുണയോടെയവന്‍ മുറിവുകള്‍
കഴുകിത്തുടച്ചു വിനയനായ്‌ (2)

നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)
മുമ്പേ പോയൊരു ഗുരുവരന്‍
ലേവ്യനും ഉന്നതശ്രേഷ്ഠരും (2)

കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്‌ മറഞ്ഞു (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുല ശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു

നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ വീടിന്‍റെ മുന്‍പിലെത്തും

Christian devotional song
Koodu vittoduvil njanen nattil veedinte munpiletthum Malayalam lyrics


കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ് (കൂടു..)


ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..)


ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ് (കൂടു..)


പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം (കൂടു..)

ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ

Christian devotional song
Jerusalem nayaka gadgadham kelkkumo Malayalam lyrics

ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ

തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ (2)

അലിവോലും ഈ കദം പതിയുന്നൂ കാതിലും

സാദരം നീ വരൂ യേശുവേ (ജറുസലേം..)


നിറയുമോര്‍മ്മയില്‍ ദീപമായ്

ഹൃദയവീണയില്‍ നാദമായ് (2)

അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം

അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം..)


സകലജീവനും നാഥനായ്

മഹിതമാണ് നിന്‍ നാമവും (2)

സുകൃതമാം ഗാനമായ് ഉണരുമോ നാവിലും

ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം..)

Tuesday, June 12, 2018

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ ഇടയന്റെ പൊന്നോമനയായ് കൂടെ വാ

Christian devotional song
Idayante kunjade nee koodeva Malayalam lyrics


ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

മോഹപ്പക്ഷിയായ് അലഞ്ഞിടല്ലേ ലോകത്തിൻ പിൻപേ പറന്നിടല്ലേ (2)
സ്നേഹത്തിന്റെ തീരത്തേയ്ക്ക് പറന്നിടാം വചനത്തിന്റെ കതിരുകൾ നിന്നെ കാത്തിടാം (2)

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ

വേഴാമ്പൽ മഴ തേടിടും പോലെ കുഞ്ഞാടെ നിന്നെ തേടിനടപ്പൂ ഞാൻ (2)
കൂട്ടം വിട്ട് ദൂരത്തെങ്ങോ പോയാലും വചനത്തിന്റെ പുൽമേടുകളിൽ മേയ്ച്ചീടാം (2)

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം

ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ

Monday, June 11, 2018

ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍


Christian devotional song
Aashadeepam kanunnu njan nadha ninne thedunnu njan Malayalam lyrics

ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍ 
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ (ആശാ..)

പാരിന്‍റെ നാഥാ പാപങ്ങളെല്ലാം 
നീ വീണ്ടെടുക്കുന്നു ക്രൂശില്‍ 
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)

മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോനിലെ പൂവ് പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)

ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം


Christian devotional song
Aakasham marum bhoothalavum marum Malayalam lyrics

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)

ഇസ്രായേലേ ഉണരുക നിങ്ങള്‍ 
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)

വയലേലകളില് കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)

ഇസ്രായേലിൻ ‍ നാഥനായി വാഴുമേക ദൈവം സത്യജീവമാര്‍ഗമാണു ദൈവം


Christian devotional song
Israyelin nadhanayi vazhumekha daivam sathya jeeva margamanu daivam Malayalam lyrics



ഇസ്രായേലിൻ ‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ 
അവിടുത്തെ രാജ്യം വരേണമേ 
അങ്ങേ തിരുഹിതം ഭൂമിയില്‍ 
എന്നെന്നും നിറവേറിടേണമേ (2)   (ഇസ്രായേലിന്..)

ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു 
മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു 
എരിവെയിലില്‍ മേഘ തണലായി 
ഇരുളില്‍ സ്നേഹ നാളമായ്‌ 
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- (ഇസ്രായേലിന്..)

മനുജനായ്‌ ഭൂവില്‍ അവതരിച്ചു 
മഹിയില്‍ ജീവന്‍ ബലി കഴിച്ചു 
തിരുനിണവും ദിവ്യ ഭോജ്യവുമായ്‌ 
ഈ ഉലകത്തിന്‍ ജീവനായ്‌ 
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) 
(ഇസ്രായേലിൻ ..) 

ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ


Christian devotional song
Isho nadhayen rajavay athmavil vaa antharikanandam neeyennil eekoo vegam Malayalam lyrics


ഈശോ നാഥായെന്‍ രാജാവായ്‌ ആത്മാവില്‍ വാ
ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം
ചിന്തകളും ചെയ്തികളും നിര്‍മ്മലമാക്കാന്‍ വാ
ദൈവഭയം എന്‍ മനസ്സില്‍ നിത്യവുമേകാന്‍ വാ
മറ്റെവിടെ ഇന്നിനി ഞാന്‍ ആശ്രയം തേടീടും (ഈശോ..)

കാരണമേതുമില്ലാതെ ദുരിതമിതെന്തിനേകുന്നു 
വേദന മാത്രമാണോ സ്നേഹനാഥാ നിന്‍റെ സമ്മാനം
ഹൃദയമെരിഞ്ഞു നീറുമ്പോള്‍ അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ
നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍ നിന്നാത്മബലം തന്നീടണമേ
തിരുഹിതം അറിയുവാന്‍ ഹൃദയമുണരുകയായ്‌ (ഈശോ..)

കോപമിരച്ചു വന്നിടുകില്‍ ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ
കപടതയാണിതെന്‍ വിനയം ക്ഷമയൊരു തെല്ലുമില്ലെന്നില്‍
അഭിനയമേറെയുണ്ടേ മാന്യയാകാന്‍ മാനവര്‍ മുന്‍പില്‍
എന്നാണിനി ഞാന്‍ നന്നായിടുക നിന്നോമനയായ് മുന്നേറിടുക
കരുണ തന്‍ തിരുവരം അടിയനരുളണമേ (ഈശോ..)

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...