Tuesday, June 19, 2018

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

Christian devotional song
Oru nimisham en yeshuvin munpil Malayalam lyrics



ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

കാരിരുമ്പിൻ ആണിയേക്കാൾ
കടോര വേദനയേകി ഞാൻ
ഏറെനാളായി പാപം ചെയ്ത്
നിനക്ക് മുൾമുടി മെനഞ്ഞുഞാൻ
ക്രൂശിതാ ക്ഷമിക്കൂ ....
മറന്നുപോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചിടാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

പാപമെന്നിൽ ഇല്ലയെന്ന്
നിരന്തരം ഞാൻ ഓർത്തുപോയ് നീതിമാനായ് ഞാൻ ചമഞ്ഞു
ചെയ്യേണ്ട നന്മകൾ മറന്നുപോയ്
യേശുവേ ....കനിയു ...
അകന്നു പോകാതെ നിന്നാത്മനേ പകരണെ എന്നും എൻ ജീവനിൽ

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
നാഥാ......നീ മാത്രം
എന്നെ കാത്തിരുന്നിത് വരെയും
ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

1 comment:

Latest update

നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം

Christian Devotional Song Navil ennishothan namam Malayalam lyrics നാവിൽ എന്നീശോതൻ നാമം കാതിൽ എന്നീശോതൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ...